ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ കോംബോ പ്രതീക്ഷ തെറ്റിച്ചില്ല എന്ന് മാത്രമല്ല പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്ന അത്യുഗ്രൻ തിരക്കഥയാൽ മെനഞ്ഞെടുത്ത ഗംഭീര സിനിമ അനുഭവമാണ് മലയൻകുഞ്ഞ്. തീയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഹൃദയത്തിൽ ഒരു വല്ലാത്ത സുഖമുള്ള മുറിവ് സമ്മാനിക്കും ഈ ചിത്രം. സജിമോന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞാടുകയാണ്. ആദ്യ പകുതിയിൽ ഫഹദിന്റെ അഗ്രെഷൻ മൂഡുള്ള കഥാപാത്രമാണെങ്കിൽ ത്രില്ലർ ഘട്ടത്തിലേക്ക് വരുമ്പോൾ നിസ്സഹായനായ പൊന്നിയെ രക്ഷിക്കാൻ വേണ്ടി പാടുപെടുന്ന കണ്ണിൽ ഭയമുള്ള ഫഹദിനെ കാണാം.
സർവൈവൽ ത്രില്ലർ എന്ന രണ്ടാം പകുതിയിലേക്ക് വരുമ്പോൾ എ ആർ റഹ്മാൻ എന്ന ഇതിഹാസത്തിന്റെ മാന്ത്രിക കയ്യൊപ്പ് പ്രകടമാണ്. മഹേഷ് നാരായണൻ ഈ രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു എന്ന് തോന്നിപ്പിക്കുന്ന അത്ഭുതകരാമയ വർക്കാണ് നടത്തിയിരിക്കുന്നത്. എല്ലാ ഡിപാർട്മെന്റും ഒതുവന്നപ്പോൾ കിട്ടിയത് മികച്ച ഒരു സർവൈവൽ ചിത്രം.
പൊന്നിയും അനിക്കുട്ടനും തമ്മിലെ ബന്ധത്തിന്റെ ഗ്രാഫ് പോലെ സിനിമയും സഞ്ചരിക്കുന്നുണ്ട്. തിരക്കഥയും ക്യാമറയും തന്നെ ഇതിലെ പ്രധാന ആകർഷണം. ഇത് രണ്ടും ചെയ്തത് ഒരൊറ്റ വ്യക്തിയായ മഹേഷ് നാരായണൻ കൂടി ആകുമ്പോൾ അഭിനന്ദനങ്ങൾ നൽകേണ്ടിയിരിക്കുന്നു. ഫഹദിന്റെ മാജിക്കൽ പ്രകടനം കൂടി ആകുമ്പോൾ മികച്ചൊരു തീയേറ്റർ അനുഭവം തരും മലയൻകുഞ്ഞ്. മികച്ച സൗണ്ട് സിസ്റ്റം ഉള്ള തീയേറ്ററിൽ പടം കാണാൻ ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...