കളര്‍ഫുള്ളായി 'മഹാറാണി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

പോസ്റ്ററിൽ വാഴക്കുലകളുമായി നില്‍ക്കുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോക്കുമൊപ്പം ജോണി ആന്‍്റണി, നിഷ സാരംഗ് എന്നിവരേയും കാണാം

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 12:12 PM IST
  • കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി
  • ചേര്‍ത്തലയില്‍ ചിത്രീകരണം പുരോഗമിക്കുന്നു
  • കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി
കളര്‍ഫുള്ളായി 'മഹാറാണി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. പോസ്റ്ററിൽ വാഴക്കുലകളുമായി നില്‍ക്കുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോക്കുമൊപ്പം ജോണി ആന്‍്റണി, നിഷ സാരംഗ് എന്നിവരേയും കാണാം.

എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിന്‍്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

ഹരിശ്രീ അശോകൻ  ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ   ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ക്യാമറ: ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല:സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ :സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം : സമീറ സനീഷ്,മേക്കപ്പ് : ജിത്തു പയ്യന്നൂർ. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ : അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്: ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ : സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ : ഹിരൺ മോഹൻ, പി.ആർ.ഒ : പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് : എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്:അജി മസ്കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News