കോഴിക്കോട് : അന്തരിച്ച മലയാളത്തിന്റെ പ്രിയ നടനും ഹാസ്യസാമ്രാട്ടുമായ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടത്തും. രാവിലെ 9:30 ന് അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം 10 മണിയോടെ കണ്ണമ്പറത്ത് ശ്മശാനത്തിൽ ഖബറടക്കം നടത്തുമെന്നാണ് റിപ്പോർട്ട്.
Also Read: Actor Mamukkoya: ചിരിയുടെ സുൽത്താൻ മറഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു
ഇന്നലെ വൈകുന്നേരം 4:45 ഓടെ കോഴിക്കോട്ടെ ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനം രാത്രി പത്തുമണിവരെ നീണ്ടു. മഹാനടന് അന്ത്യോപചാരം അർപ്പിക്കാനായി സിനിമ-നാടക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളുമാണ് എത്തിയത്. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചുവെങ്കിലും രാത്രി വലിയും വീട്ടിലേക്ക് നിരവധിപേർ താരത്തെ അവസാനമായി ഒരുനോക്കു കാണുവാൻ എത്തിയിരുന്നു.
Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ നൽകും വൻ ഭാഗ്യം, സമ്പത്ത് കുമിയും!
24 ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും ശേഷം അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ കാന്‍സറിനും അദ്ദേഹം ചികിത്സ തേടിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ 1: 05 നായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതാണ് അദ്ദേഹത്തിൻറെ ആരോഗ്യനില വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...