21 Grams Movie | നാളുകൾക്ക് ശേഷം മലയാളത്തിൽ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എത്തുന്നു; 21 ഗ്രാംസ് സിനിമയുടെ ടീസർ പുറത്ത്

അവേശജനകമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിട്ടാണ് 21 ഗ്രാംസിനെ അവതരിപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 10:46 PM IST
  • അവേശജനകമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിട്ടാണ് 21 ഗ്രാംസിനെ അവതരിപ്പിച്ചിരിക്കുന്നത്.
  • പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
21 Grams Movie | നാളുകൾക്ക് ശേഷം മലയാളത്തിൽ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എത്തുന്നു; 21 ഗ്രാംസ് സിനിമയുടെ ടീസർ പുറത്ത്

കൊച്ചി : അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ ഒരുക്കുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ബിബിൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അവേശജനകമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിട്ടാണ് 21 ഗ്രാംസിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ALSO READ : Aaraattu Movie | നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' ഫെബ്രുവരി 18 മുതൽ ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാർ എഴുതി കെ എസ് ഹരിശങ്കർ  ആലപിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിൻറെ ടീസർ  സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിന് മാസങ്ങൾക്കുള്ളിലാണ് ചിത്രത്തിൻറെ തന്നെ ടീസറുമായി അണിയറക്കാർ രംഗത്തെത്തിയിരിക്കുന്നത്.

ALSO  READ : Upacharapoorvam Gunda Jayan | ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News