Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ ? പ്രേക്ഷകർക്കായി വാലിബൻ ചലഞ്ച്

Malaikottai Vaaliban latest updates: മലൈക്കോട്ടൈ വാലിബന് വേണ്ടി വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് അണിയറപ്രവർത്തകർ നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 01:26 PM IST
  • മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
  • മദഭരമിഴിയോരം എന്ന ഗാനം ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
  • വാലിബൻ മോളിവുഡിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്.
Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ ? പ്രേക്ഷകർക്കായി വാലിബൻ ചലഞ്ച്

ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ  വൈറലാണ്. പ്രേക്ഷകരെ വാലിബൻ ചലഞ്ചിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. മലൈക്കോട്ടൈ വാലിബന്റെ കാർട്ടൂൺ പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

ALSO READ: ഞാനും കൊടുത്തിട്ടുണ്ട് ഡിവോഴ്സായപ്പോൾ കാശ്; ജീവനാംശം വാങ്ങിക്കുന്നതിൽ തെറ്റില്ലേയെന്ന് ഷൈൻ

മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News