മുംബൈ: ബോളിവുഡിലെ പ്രണയ ജോഡികളായ അര്‍ജുന്‍ കപൂറിനും മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു....
അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ച് ഏറെ വൈകാതെതന്നെ മലൈക അറോറയും കോവിഡ് പോസിറ്റീവ് ആണെന്ന വാര്‍ത്ത പുറത്തുവന്നു. ഒരു വാര്‍ത്താ വെബ്സൈറ്റിനോട് ആണ് മലൈക ഇക്കാര്യം അറിയിച്ചത്. അതേസമയം, കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മലൈക പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുംബൈയില്‍ വീട്ടില്‍ ക്വാറന്റീനിലാണ് താരം.
'ആരോഗ്യത്തോടെയും ശക്തിയോടെയും തിരിച്ചു വരും', കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്തയോട് ഇതായിരുന്നു മലൈക അറോറ (Malaika Arora) യുടെ പ്രതികരണം.
മലൈകയുടെ കാമുകന്‍ അര്‍ജുന്‍ കപൂറി (Arjun Kapoor)നായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ കപൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
അതേസമയം, മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കോവിഡ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും താരം വിശദീകരണമൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.
നേരത്തെ, മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മലൈകയുടെ രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.
Also read: ഓണം കഴിഞ്ഞു, കോവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്, 3,082 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു