Live Movie: ഓരോ കഥാപാത്രവും ശക്തമാണ്; 'ലൈവി'ൽ ശക്തമായ പ്രകടനവുമായി ജയശങ്കർ; റിലീസ് ഉടൻ

വി.കെ. പ്രകാശ് ആണ് മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രമാകുന്ന ലൈവ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.  

Written by - Zee Malayalam News Desk | Last Updated : May 17, 2023, 07:54 AM IST
  • നടൻ ജി ജയശങ്കറിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
  • കുരിയാപ്പി എന്ന കഥാപാത്രത്തെയാണ് ജയശങ്കർ അവതരിപ്പിക്കുന്നത്.
  • മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Live Movie: ഓരോ കഥാപാത്രവും ശക്തമാണ്; 'ലൈവി'ൽ ശക്തമായ പ്രകടനവുമായി ജയശങ്കർ; റിലീസ് ഉടൻ

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ലൈവ്'. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ജി ജയശങ്കറിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. കുരിയാപ്പി എന്ന കഥാപാത്രത്തെയാണ് ജയശങ്കർ അവതരിപ്പിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും. 

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. യൂട്യൂബിലെത്തി ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെയിലര്‍ ശ്രദ്ധ നേടിയത്. ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടറായ മംമ്തയെ ഫോണിലൂടെ മെസ്സേജുകള്‍ അയച്ച് ശല്ല്യം ചെയ്യുന്ന ഒരാളായാണ് സൗബിനെ ട്രെയിലറിലൂടെ കാണാനാകുന്നത്. മറ്റു കഥാപാത്രങ്ങളായ ഷൈന്‍ ടോം ചാക്കോയേയും, പ്രിയ വാര്യറെയുമെല്ലാം ഇത് വരെ മറ്റു സിനിമകളില്‍ കാണാത്ത തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറിലിലൂടെ ഇതൊരു മികച്ച സിനിമയായി മാറാനുള്ള സാധ്യതകളെല്ലാം കാണുന്നുണ്ട്. 

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. സൗബിനെയും മംമ്തയെയും കൂടാതെ സിനിമയില്‍ പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ലൈവ് എന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധനേടിയിരുന്നു. 

Also Read: Avatar 2 OTT : വിസ്മയം തീർക്കാൻ അവതാർ-2 ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

 

'മേഘം' എന്ന് തുടങ്ങുന്ന  ചിത്രത്തിലെ ഗാനം ടിപ്‌സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ കവിയും ഗാനരചയിതാവുമായ കുഴൂര്‍ വില്‍സന്റെതാണ്. നിതിന്‍ സാബു ജോണ്‍സന്‍, അനന്ദു പൈ എന്നിവരാണ് അഡീഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനിയറിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് ജോസഫാണ് ഗിറ്റാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഫിലിംസ് 24-ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News