Little Hearts: ആർഡിഎക്സിന് ശേഷം ഷെയ്നും മഹിമയും ഒന്നിക്കുന്നു; 'ലിറ്റിൽ ഹാർട്സ്' ട്രെയ്ലർ

സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : May 30, 2024, 08:37 AM IST
  • ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു.
  • കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
  • ഏഴ് പാട്ടുകളാണ് സിനിമയിലുള്ളത്.
Little Hearts: ആർഡിഎക്സിന് ശേഷം ഷെയ്നും മഹിമയും ഒന്നിക്കുന്നു; 'ലിറ്റിൽ ഹാർട്സ്' ട്രെയ്ലർ

തിയേറ്ററിൽ വലിയ ഹിറ്റ് സ്വന്തമാക്കിയ ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ നി​ഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ചിത്രത്തിന്റെ ട്രയിലർ റിലീസായി. ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി  മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് സിനിമയിലുള്ളത്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. നല്ല നിലാവുള്ള രാത്രി ആയിരുന്നു സാന്ദ്ര നിർമ്മിച്ച ആദ്യ ചിത്രം.

 

Also Read: Samadhana Pusthakam: നവാഗതരുടെ 'സമാധാന പുസ്തകം'; ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജേഷ് പിന്നാടന്‍റേതാണ് തിരക്കഥ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റേതായിരുന്നു. ക്യാമറ ലുക്ക് ജോസ്, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാ രാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവ്, മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ, പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News