Anali Web Series : മലയാളത്തിൽ അടുത്ത വെബ് സീരീസുമായി ഹോട്ട്സ്റ്റാർ എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ തോമസ്, പേര് അണലി

Hotstar Anali Web Series : അബ്രഹാം ഓസ്ലർ എന്ന ജയറാം ചിത്രത്തിന്റെ ശേഷം മിഥുൻ മാനുവെൽ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 01:19 PM IST
  • അണലി എന്നാണ് വെബ് സീരീസിന്റെ പേര്
  • മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിക്കുന്നത്
Anali Web Series : മലയാളത്തിൽ അടുത്ത വെബ് സീരീസുമായി ഹോട്ട്സ്റ്റാർ എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ തോമസ്, പേര് അണലി

Midhun Manuel Thomas Anali Web Series : ജയറാം-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ അബ്രഹാം ഓസ്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് ഇനി വെബ് സീരീസുമായി എത്തുന്നു. മിഥുൻ മാനുവലിന്റെ സിനിമകൾ പോലെ തന്നെ വെബ് സീരീസിന്റെ പേരും A-യിൽ തന്നെയാണ് ആരംഭിക്കുന്നത്. ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിക്കുന്ന ഏറ്റവും പതിയ വെബ് പരമ്പരയ്ക്ക് അണലി എന്നാണ് പേരിട്ടിരിക്കുന്നത്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന വെബ് സീരീസിൽ ലിയോണ ലിഷോയിയും നിഖില വിമലുമാണ് കേന്ദ്ര കഥപാത്രങ്ങളായി എത്തുന്നത്. ഏഷ്യവില്ലെ സ്റ്റുഡിയോസിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുക്കുന്നത്. വെബ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു.

മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിക്കുന്നത്. ജനമൈത്രിയെന്ന കോമഡി ചിത്രത്തിന്റെ സംവിധായകനാണ് ജോൺ മന്ത്രിക്കൽ. കൂടാതെ ആൻമരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ സിനിമകളിൽ മിഥുനൊപ്പം രചനയിൽ പങ്കാളിയായിരുന്നു ജോൺ. അതേസമയം അണലി ഒരു ത്രില്ലർ പരമ്പരയാകുമെന്ന് നേരത്തെ മിഥുൻ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു.

ALSO READ : OTT Releases : ഓസ്ലർ മുതൽ അന്വേഷിപ്പിൻ കണ്ടെത്തും വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

അബ്രഹാം ഓസ്ലറിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി. ജയറാം നായകനായും മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ഓസ്ലർ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം മാർച്ച് 20ന് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ബോക്സ്ഓഫീസിൽ ഏകദേശം 50 കോടിയോളം നേടിയ ഓസ്ലർ 2024ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമാണ്.

അടുത്തിടെയാണ് ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച്  ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന പരമ്പരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കേരള ക്രൈം ഫയൽസ് സീസൺ 2 പേരിൽ അഹമ്മദ് കബീർ ഒരുക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണവും ആരംഭിച്ചു. അഹമ്മദ് കബീർ ഒരുക്കിയ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് മലയാളത്തിൽ നിരവധി വെബ് സീരീസുകൾ ഹോട്ട്സ്റ്റാർ പ്രഖ്യാപിക്കുകയും ചെയ്തു.

കേരള ക്രൈം ഫയൽസിന് പുറമെ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് വെബ് സീരീസുകളാണ് ഇതുവരെ ഹോട്ട്സ്റ്റാർ സംപ്രേഷണം ചെയ്തിട്ടുള്ളൂ. മാസ്റ്റർ പീസ്, പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ് സീരീസുകളാണ് ഇതുവരെ റിലീസായിട്ടുള്ളത്. ഇവയ്ക്ക് പുറമെ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മധുവിധു, നിവിൻ പോളി നായകനായി എത്തുന്ന ഫാർമ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News