Lal Jose Movie OTT Update : സിനിമ പ്രേമിയുടെ കഥ പറഞ്ഞ ലാൽ ജോസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

Laljose Movie OTT Release : സെപ്റ്റംബർ 30 മുതലാണ് ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചത്.  സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലാൽ ജോസ്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 06:29 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് സീ 5 ആണ്.
  • സെപ്റ്റംബർ 30 മുതലാണ് ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചത്.
    സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലാൽ ജോസ്.
  • മാർച്ച് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ലാൽ ജോസ്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു നേടാൻ കഴിഞ്ഞത്.
Lal Jose Movie OTT Update : സിനിമ പ്രേമിയുടെ കഥ പറഞ്ഞ ലാൽ ജോസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

ഒരു സിനിമ പ്രേമിയുടെ കഥ പറഞ്ഞ് കൊണ്ടെത്തിയ ചിത്രം ലാൽ ജോസ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് സീ 5 ആണ്. സെപ്റ്റംബർ 30 മുതലാണ് ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചത്. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലാൽ ജോസ്. മാർച്ച് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ലാൽ ജോസ്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു നേടാൻ കഴിഞ്ഞത്.  പ്രധാനമായും പുതുമുഖ താരങ്ങളെ അണിനിരത്തി കൊണ്ട് എത്തിയ ചിത്രമായിരുന്നു ലാൽ ജോസ്. 

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് 3 ഇഡിയറ്റ്സ് മീഡിയയെന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് പരിചിതനായ ശാരിഖ് ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കബീർ പുഴബ്രയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് 666 പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. ചിത്രത്തിൻറെ നിർമ്മാതാവ് ഹസീബ് മേപ്പാട്ടാണ്. സിനിമയെടുക്കണമെന്ന് ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ ജീവിതവും ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. പ്രമുഖ സംവിധായകൻ ലാൽ ജോസിന്റെ പേരാണ് ചിത്രത്തിന് നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമായിരുന്നു.

ALSO READ: Laljose Trailer : സിനിമ പ്രേമിയുടെ കഥ പറഞ്ഞ് ലാൽ ജോസിന്റെ ട്രെയിലറെത്തി

ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖ താരമായ ആന്‍ ആന്‍ഡ്രിയയാണ്. ആന്‍ ആന്‍ഡ്രിയയെയും, ശരിഖിനെയും കൂടാതെ ഭഗത് മാനുവല്‍, റിസബാവ,  വിനോദ് കെടാമംഗലം, കലിങ്ക ശശി, ടോണി, മജീദ്, ജെന്‍സണ്‍,  കലാഭവന്‍ ഹനീഷ്, സാലു കുറ്റനാട്, ഫജ്ത, രാജേഷ് ശര്‍മ്മ, വി കെ ബൈജു, ദേവി അജിത്ത്, ദേവിക, മാളവിക,  എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം : ദനേഷ് ആർ, എഡിറ്റർ: ജോവിൻ ജോൺ, BGM : ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സനു സജീവൻ, അസോസിയേറ്റ് ഡയറക്ടർമാർ: വിന്തേഷ്, സംഗീത് ജോയ്, സംഗീതം: ബിനേഷ് മണി, വരികൾ: ജോ പോൾ, ആർടി ഡയറക്ടർ: ബിജു പൊന്നാനി , പ്രൊഡക്ഷൻ കൺട്രോളർ: ഇ എ ഇസാമിൽ, ഫിനാൻസ് കൺട്രോളർ: ബിട്ടു വർഗീസ്, മേക്കപ്പ്: രാജേഷ് രാഘവൻ, സ്റ്റിൽ : ഷിജിൻ പി രാജ്, പ്രോ: സുമേരൻ, മഞ്ജു ഗോപിനാഥ്, പ്രൊഡക്ഷൻ മാനേജർ: കെ വി അസീസ് പൊന്നാനി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജബ്ബാർ മതിലകം, അമീർ ഇവൻട്രിക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News