കെട്ടുകഥകൾ കൊണ്ടു കെട്ടിപ്പടുത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങൾക്കും പറയാനുണ്ടോ? 'കുമാരി കോണ്ടസ്റ്റ്' അവസരമൊരുക്കുന്നു

കുമാരി കോണ്ടസ്റ്റിൽ നിങ്ങളുടെ നാടിനെ കുറിച്ചുള്ള കെട്ടുകഥകൾ പങ്കുവെയ്ക്കുന്നതാണ് കോണ്ടസ്റ്റ്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 10:57 AM IST
  • ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.
  • പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെയാണ് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കുമാരിയുടെ ലോകത്തേക്ക് സംവിധായകൻ പ്രേക്ഷകനെ എത്തിക്കുന്നത്.
  • ഒക്ടോബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
കെട്ടുകഥകൾ കൊണ്ടു കെട്ടിപ്പടുത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങൾക്കും പറയാനുണ്ടോ? 'കുമാരി കോണ്ടസ്റ്റ്' അവസരമൊരുക്കുന്നു

രണം എന്ന ചിത്രത്തിന് ശേഷം നിർമൽ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെയാണ് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കുമാരിയുടെ ലോകത്തേക്ക് സംവിധായകൻ പ്രേക്ഷകനെ എത്തിക്കുന്നത്. ഒക്ടോബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിത കുമാരിയുമായി ബന്ധപ്പെട്ട് ഒരു കോണ്ടസ്റ്റ് നടത്തുകയാണ് അണിയറക്കാർ. കുമാരി കോണ്ടസ്റ്റിൽ നിങ്ങളുടെ നാടിനെ കുറിച്ചുള്ള കെട്ടുകഥകൾ പങ്കുവെയ്ക്കുന്നതാണ് കോണ്ടസ്റ്റ്. ഇതിൽ വിജയികളാകുന്ന പത്ത് പേർക്ക് കുമാരിയുടെ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. 

കുമാരി കോണ്ടസ്റ്റിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്...

പണ്ട് രാത്രി ആയിക്കഴിഞ്ഞാ അമ്മമാരുടെയും മുത്തശ്ശിമാരുടെയും മടിയിൽ കിടന്ന് കേട്ട കഥകളൊക്കെ നിങ്ങൾക്ക് ഓർമയില്ലേ...  ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന കെട്ടുകഥകൾ...

ഓരോ നാടിനും പറയാൻ ഉണ്ടാകും അതുപോലെ ചില കഥകൾ. അത്തരത്തിലുള്ള, കെട്ടുകഥകൾ കൊണ്ടു കെട്ടിപ്പടുത്ത ഒരു ലോകം ഞങ്ങളുമായി പങ്കുവെക്കൂ....

#Oridathoridathu #KumariContest എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച്‌  ഇൻസ്റ്റാഗ്രാം റീൽസിലൂടെയോ, ഫേസ്ബുക് കുറിപ്പിലൂടെയോ നിങ്ങൾക്ക് 3 മിനിറ്റിൽ കവിയാത്ത ഒരു കഥ പറയാം....

ഏറ്റവും കൂടുതൽ ലൈക്സ് കിട്ടുന്ന പത്ത് കഥകളുടെ എഴുത്തുകാർക്ക് ഞങ്ങളോടൊപ്പം കുമാരിയുടെ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുക്കാം.... അവിടെ വെച്ച് നിങ്ങളുടെ കഥകൾ പറയാൻ ഒരു അവസരവും.. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

ദൂരെ വടക്ക് ആകാശം മുട്ടുന്ന ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങൾക്ക് അറിയാതൊരു ലോകം. ഇല്ലിമല കാടിന്റെ നിഴൽ പോലെ ശാപം പതിഞ്ഞൊരു മണ്ണ് 'കാഞ്ഞിരങ്ങാട്'. പ്രാണൻ കൊടുത്ത് ആചാരങ്ങൾ നടത്തണമെന്ന് ചൊല്ലി പഠിച്ച അവിടേക്ക് കുമാരി വരുന്നു.. ഇങ്ങനെയായിരുന്നു ടീസറിലെ വിവരണം. വിവരണം പോലെ തന്നെ കുമാരി ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമെന്നാണ് സൂചന. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാൻ ചിത്രത്തിൻറെ ടീസറിന് സാധിച്ചിരുന്നു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കുമാരി കാഞ്ഞിരങ്ങാട് എത്തുന്നത്. ഓരോ കാഴ്ചകളെയും കൗതുകത്തോടെ നോക്കുന്ന കുമാരിയെ ടീസറിൽ കാണാൻ സാധിച്ചിരുന്നു. ശാപം പേറിയ ആ മണ്ണിന് കുമാരിയുടെ ജീവന്റെ വിലയുണ്ടായിരുന്നു. അവിടം അവളുടെ വരവിനായി നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു. കുമാരി ആ ലോകത്തോട് പെട്ടന്ന് തന്നെ ഇഴുകി ചേരുന്നുണ്ട്. എന്നാൽ അവിടെ മുറിഞ്ഞു പോകുന്ന ടീസറിലെ ആ കഥയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.

Also Read: KumarI Movie: ഭൂപടങ്ങൾക്ക് അറിയാത്ത ലോകത്തിലേക്ക് വന്നു കയറുന്ന ‘കുമാരി’ ആരാണ്? റിലീസ് ഒക്ടോബർ 28 ന്

 

ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.

അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടുകളുടെ വരികൾ തയ്യാറാക്കിയിരിക്കുന്നത് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരാണ്. ശ്രീജിത് സാരം​ഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസം​ഗീതം നിർവഹിച്ചിരിക്കുന്നത്. സംഘട്ടനം ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് അമൽ ചന്ദ്രൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News