Kudumbavilakku Serial: സുമിത്ര ഇനി രോഹിതിന് സ്വന്തം; പുതുകഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

Kudumbavilakku Promo: സിദ്ധാർത്ഥിന് മുൻപിൽ വെച്ച് സുമിത്രയുടെ വിവാഹം നടക്കുന്ന രംഗം കോർത്തിണക്കി കൊണ്ടാണ് കുടുംബവിളക്ക് സീരിയലിൻറെ പുതിയ പ്രോമോ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 04:38 PM IST
  • രോഹിത്തുമായിട്ടാണ് സുമിത്രയുടെ വിവാഹം.
  • ഡോ. ഷാജു ഷാം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • കുടുംബവിളക്ക് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.
Kudumbavilakku Serial: സുമിത്ര ഇനി രോഹിതിന് സ്വന്തം; പുതുകഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലിൽ സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയൽ മലയാളി കുടുംബങ്ങളുടെ മനസിൽ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോയാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. സുമിത്രയുടെ രണ്ടാം വിവാഹം നടക്കുന്ന രം​ഗമാണ് പ്രോമോയിൽ. 

രോഹിത്തുമായിട്ടാണ് സുമിത്രയുടെ വിവാഹം. ഡോ. ഷാജു ഷാം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്ക് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. സുമിത്രയുടെ മുൻ ഭർത്താവ് സിദ്ധാർത്ഥിന്റെ മുൻപിൽ വെച്ച് സുമിത്രയുടെ കഴുത്തിൽ രോഹിത് താലി ചാർത്തുന്നത് പ്രോമോയിൽ കാണിക്കുന്നുണ്ട്. ഒരിക്കൽ സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്ത സിദ്ധാർത്ഥ് ഇപ്പോൾ സുമിത്രയെ വീണ്ടും വിവാഹം കഴിക്കാനുള്ള ആ​ഗ്രഹത്തിലാണ്. ഇതിനായി രോഹിതിന്റെയും സുമിത്രയുടെയും വിവാഹം നടത്തില്ലെന്ന് വാശി പിടിച്ച് ആത്മഹത്യയ്ക്കൊക്കെ സിദ്ധാർത്ഥ് ശ്രമിക്കുന്നു.

Also Read: Iratta Movie: ജോജു ജോർജ് നായകനാകുന്ന ഇരട്ട തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പുതുകഥാമുഹൂർത്തങ്ങളിലൂടെ പോകുന്ന സീരിയലിന്റെ വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. നിരവധി കമന്റുകളാണ് യൂട്യൂബിൽ പ്രോമോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഒരു തെറ്റും ചെയ്യാതെ ഭർത്താവിനാൽ  ഉപേക്ഷിക്കപ്പെടുന്ന ഓരോ സ്ത്രീയും ഇതുപോലെ ആവണം എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. മലയാളം സീരിയൽ ചരിത്രത്തിൽ ഇത്രേം പ്രോഗ്രസ്സീവ് ആയി പ്രേക്ഷകരുടെ അഭിപ്രായത്തിനനുസരിച്ചു കഥ കൊണ്ടുപോകുന്ന ഒരു സീരിയൽ കുടുംബവിളക്കാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഏതായാലും പ്രോമോയിൽ കാണുന്ന സന്ദർഭങ്ങൾ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നത് തന്നെയാണെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News