12ൽത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് - കെ ആർ കൃഷ്ണകുമാർ കൂട്ടുകെട്ടിൽ എത്തിയ കൂമൻ എന്ന ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ത്രില്ലർ സ്വഭാവം നിറഞ്ഞ ഒരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകന് ലഭിക്കുന്നത്. ആദ്യമായി ആസിഫ് അലി ജിത്തു ജോസഫ് ഒന്നിക്കുമ്പോൾ നല്ല രീതിയിൽ ത്രില്ലിങ്ങ് മൊമെന്റ്‌സ് നൽകാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഗിരി എന്ന പൊലീസുകാരനായി ആസിഫ് അലി ആദ്യ പകുതിയിൽ നിറഞ്ഞ് നിൽക്കുകയാണ്. ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ആദ്യം മുതൽ തന്നെ തിരക്കഥയിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ പ്രേക്ഷകനെ ഒരു സമയത്ത് പോലും ബോർ അടിപ്പിക്കാതെ സിനിമ പിടിച്ച് നിർത്തുന്നുണ്ട്.
ഗിരി എന്ന പോലീസുകാരന് ഒരു വലിയ പ്രശ്നമുണ്ട്. ആനപക. ആ പക വീട്ടാൻ ഏത് അറ്റം വരെയും ഗിരി പോകും. ചിത്രത്തിൽ കളിയാക്കൽ പോലും ഗിരിക്ക് പക ആയി മാറുന്നു ഗിരി കളിക്കുന്ന ചില കളികൾ ഏത് അറ്റം വരെ ഗിരിയെ കൊണ്ട് പോകും? പോലീസ് എന്ന അധികാര പവർ ലഭിച്ചാൽ ഏതൊരു സാധാരണക്കാരനും പണി കൊടുക്കാൻ കഴിയും എന്ന നെഗറ്റീവ് ഷെഡ് കൂടി ആസിഫ് അലിക്ക് കൊടുക്കുമ്പോൾ അത് നെഗറ്റീവ് ആയിട്ട് തന്നെ കാണിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ ട്വിസ്റ്റുകൾ അറിയേണ്ടതാണ് .
ALSO READ: Kaapa Movie : പൃഥ്വിരാജിന്റെ കാപ്പ ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും?
ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ തുടങ്ങിയവരൊക്കെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടർ: അർഫാസ് അയൂബ്. ചീഫ് അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...