Kolla Movie: രജീഷ, പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിൽ; എവിടെ കാണാം?

ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 03:57 PM IST
  • ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.
  • ഡോക്ടർമാരായ ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്.
  • രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ചിത്രം നിർമ്മിച്ചത്.
Kolla Movie: രജീഷ, പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിൽ; എവിടെ കാണാം?

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൊള്ള എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സൂരജ് വർമ സംവിധാനം ചെയ്ത ചിത്രമാണ് കൊള്ള. ജൂൺ 9ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്.

ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഡോക്ടർമാരായ ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ചിത്രം നിർമ്മിച്ചത്. അനാഥരായ രണ്ടു സ്ത്രീകളേയും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും പ്രമേയമാക്കിയാണ് കൊള്ള എന്ന ചിത്രം ഒരുക്കിയിരുന്നത്.

Also Read: Dulquer Salmaan: ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

അനാഥാലയത്തിലെ അന്തേവാസികളായ ആനിയും ശിൽപയും ഉറ്റസുഹൃത്തുക്കളായിരുന്നു. ജീവിക്കാൻ പലവഴികളിലൂടെയും കടന്നുപോയ അവർ ഒടുവിൽ ഒരു ​ഗ്രാമത്തിൽ ബ്യൂട്ടി പാർലർ തുടങ്ങാൻ തീരുമാനിക്കുന്നു. എന്നാൽ പണി നടക്കുന്ന ഇവരുടെ ബ്യൂട്ടി പാർലറിന് മുകളിലുള്ള ബാങ്കിൽ കവർച്ച നടക്കുന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. പാർലർ തുറക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയ ആനിയോടും ശില്പയോടും അന്നാട്ടുകാർക്ക് സഹതാപമാണ്. ബാങ്ക് കൊള്ളയുടെ മാസ്റ്റർ ബ്രെയിൻ ആരാണെന്നറിയുന്ന നിമിഷം കഥയുടെ ഗതി തന്നെ മാറുകയാണ്.

ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് കൊള്ള. രജീഷ, പ്രിയ വാര്യർ എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ലച്ചു രജീഷാണ് ചിത്രത്തിന്റെ സഹനിർമാതാവ്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിച്ചിട്ടുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News