Kochaal Movie: കൊച്ചാളിൽ ഞാൻ അഭിനയിച്ച ആദ്യത്തെ സീൻ, ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം; കൃഷ്ണ ശങ്കർ

കൊച്ചാളിൽ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം അഭിനയിച്ച സീനിൻറെ ചിത്രമാണ് കൃഷ്ണ ശങ്കർ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:15 AM IST
  • ചിത്രത്തിന്റെ ആദ്യ പകുതി വിരസമായിട്ട് പ്രേക്ഷകർക്ക് തോന്നിയെങ്കിലും രണ്ടാം പകുതിയിൽ ത്രില്ലിം​ഗായി അനുഭവപ്പെട്ടുവെന്നാണ് അഭിപ്രായം.
  • സിനിമയിലെ ഇൻവെസ്റ്റിഗേഷൻ ട്രാക്ക് വളരെ ഇൻട്രെസ്റ്റിങ്ങ് ആയിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
  • സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Kochaal Movie: കൊച്ചാളിൽ ഞാൻ അഭിനയിച്ച ആദ്യത്തെ സീൻ, ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം; കൃഷ്ണ ശങ്കർ

തിയേറ്ററിലെ പ്രദർശനത്തിന് ശേഷം ഇപ്പോൾ ഒടിടിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന ചിത്രമാണ് കൊച്ചാൾ. ഒരു കുറ്റാന്വേഷണ സിനിമയാണ് കൊച്ചാൾ. ഒരു വീട്ടിൽ ഇരട്ടക്കൊലപാതകം ഉണ്ടാകുന്നതും അതിനെത്തുടർന്നുള്ള പോലിസ് അന്വേഷണങ്ങളുമാണ് സിനിമയുടെ മെയിൻ പ്ലോട്ട്. തിയേറ്ററിൽ വലിയ ഹിറ്റ് നേടിയില്ലെങ്കിൽ ഒടിടിയിൽ ഇറങ്ങിയതിന് ശേഷം ചിത്രം ശ്ര​ദ്ധിക്കപ്പെടുന്നുണ്ട്. കൃഷ്ണ ശങ്കർ ആണ് കൊച്ചാളിലെ നായകൻ. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം താൻ അഭിനയിച്ച ആദ്യത്തെ സീനിന്റെ ചിത്രം പങ്കിട്ടിരിക്കുകയാണ് കൃഷ്ണ ശങ്കർ.

കൃഷ്ണ ശങ്കറിൻറെ ഫേസ്ബുക്ക് പോസ്റ്റ്:

 ''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ദ്രൻസേട്ടനോടൊപ്പമുള്ള  ഈ ഷോട്ടാണ് കൊച്ചാളിൽ ഞാൻ അഭിനയിച്ച ആദ്യത്തെ സീൻ!''

ഇന്ദ്രൻസിന്റെ കഥാപാത്രം ചിത്രത്തിൽ പ്രധാനപ്പെട്ടതാണ്. ചിത്രത്തിന്റെ ആദ്യ പകുതി വിരസമായിട്ട് പ്രേക്ഷകർക്ക് തോന്നിയെങ്കിലും രണ്ടാം പകുതിയിൽ ത്രില്ലിം​ഗായി അനുഭവപ്പെട്ടുവെന്നാണ് അഭിപ്രായം. സിനിമയിലെ ഇൻവെസ്റ്റിഗേഷൻ ട്രാക്ക് വളരെ ഇൻട്രെസ്റ്റിങ്ങ് ആയിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Also Read: Avatar 2: ആരാധകർക്ക് നിരാശ; 'അവതാർ 2' കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

 

ശ്യാം മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാൾ. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് നായികയായി എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവരാണ്. ദീപ് നഗ്‍ദ ആണ് ചിത്രത്തിന്റെ നിർമാണം. ജിനു പി കെ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ജോമോൻ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയരാഘവന്‍, മുരളിഗോപി, രഞ്ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്‍മി, ശ്രീലക്ഷ്‍മി, ആര്യസലിം തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News