മലയാള സിനിമാസ്വാദകരും ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരും തെന്നിന്ത്യന്‍ സിനിമാ ലോകവുമെല്ലാം ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മാസും ആക്ഷനുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കിയാണ് കൊത്ത വരുന്നത്. ദുല്‍ഖറിന്റെ മാസ് കഥാപാത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊത്ത നാളെ തിയേറ്ററുകളിലെത്തും.
റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ ബുക്കിംഗ് ബിസിനസ് കണക്കുകളില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമത് എത്തി. മൂന്ന് കോടിയിലധികമാണ് റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. 2.92 കോടി നേടിയിരുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിനെയാണ് കിംഗ് ഓഫ് കൊത്ത മറികടന്നിരിക്കുന്നത്. ലോകമെമ്പാടുമായി 6 കോടിയിലധികം നേടാനും കിംഗ് ഓഫ് കൊത്തയ്ക്ക് കഴിഞ്ഞു.
ALSO READ: 'ജവാന്' യു/എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ഇതൊക്കെ..!!
കേരളത്തില്‍ മാത്രം 500-ലധികം സ്‌ക്രീനുകളില്‍ കിംഗ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തും. 50-ലധികം രാജ്യങ്ങളിലായി 2,500-ലധികം സ്‌ക്രീനുകളിലാണ് കൊത്ത റിലീസാകുക. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി : ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് : റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം : പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...