ഒരു കാപിച്ചീനൊയുടെ വില 35000. ചൂട് ചായയ്ക്ക് വില 30000 . സേവന നികുതി 13,650. അങ്ങനെ ഒരു ചായ കുടിക്കാന്‍ കേറിയിറങ്ങിയപ്പോള്‍ മൊത്തം ചിലവ് 78,650.
ബാലിയില്‍ അവധി ആഘോഷിക്കുന്ന ഹാസ്യ താരം കിക്കു ശര്‍ദയാണ് ഞെട്ടിക്കുന്ന ബില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ബില്‍ കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം മനസ്സിലായി. 78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണ്. അതായത് ഏകദേശം 400 രൂപ.
മുംബൈയിലെ ഫോർ സീസൺ ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയത് വലിയ വാര്‍ത്തയായതിന് പിന്നലെയാണിത്.
My bill for 1 cappuccino and 1 tea is 78,650/- ,,,,,,, but I am not complaining as I am in Bali , Indonesia and this amount in their currency converts to ₹ 400/- in Indian currency #mehengaayee pic.twitter.com/rB6U6YgVnN
— kiku sharda (@kikusharda) September 3, 2019
എഴുത്തുകാരൻ കാർത്തിക് ധർ തന്റെ ഔദ്യോഗികട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.
രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ എന്നാണ് ബില്ലില്‍ അച്ചടിച്ച് വന്നിരിക്കുന്നത്. ബില്ലിന്റെ ചിത്രവും കാർത്തിക് പങ്കുവെച്ചിരുന്നു.
മൊത്തം 6,938 രൂപയുടെ ബില്ലാണ് കാർത്തികിന് ഹോട്ടലില്‍ നിന്നും ലഭിച്ചത്. കൂടാതെ, രണ്ട് ഓംലറ്റിന് 1700 രൂപയാണ് ബില്ലില്‍ പറഞ്ഞിരുന്നത്.
സമാനമായ മറ്റൊരു സംഭവവും ഇതിന് മുന്‍പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയ രാഹുൽ ബോസിനെയും കാര്‍ത്തിക് പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു.
ഛണ്ഡീഗഡിലെ ഹോട്ടലിൽ രണ്ട് പഴത്തിന് 400 രൂപ വാങ്ങിയ സംഭവം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയ വ്യക്തിയാണ് രാഹുല്‍ ബോസ്.
രണ്ട് പഴത്തിന് കണ്ണുതള്ളുന്ന വിലയിട്ട മാരിയറ്റ് ഹോട്ടലിന് എക്സൈസ് വകുപ്പ് 25000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.