Kgf2 Amazon: കെജിഎഫ്-2 ആമസോണിലെത്തി, പക്ഷെ സബ്സ്ക്രൈബേഴ്സിന് കാണാൻ പറ്റില്ല

കഴിഞ്ഞ എപ്രിൽ 14-നാണ് ചിത്രം വേൾഡ് വൈഡ് റിലീസിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത് (Kgf2 in Amazon rentals)

Written by - Zee Malayalam News Desk | Last Updated : May 16, 2022, 07:45 PM IST
  • കഴിഞ്ഞ എപ്രിൽ 14-നാണ് ചിത്രം വേൾഡ് വൈഡ് റിലീസിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്
  • പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആഗോള കളക്ഷൻ 1000 കോടിക്ക് മുകളിൽ
  • ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് കെജിഎഫ് 2
Kgf2 Amazon: കെജിഎഫ്-2 ആമസോണിലെത്തി, പക്ഷെ സബ്സ്ക്രൈബേഴ്സിന് കാണാൻ പറ്റില്ല

Kgf2 in Amazon: യഷിൻറെ ബ്രഹ്മാണ്ഡ ചിത്രം  കെജിഎഫ്-2 ആമസോൺ പ്രൈമിലെത്തി. എന്നാൽ പ്രൈം സബ്സ്ക്രൈബേഴ്സിന് ചിത്രം കാണാൻ സാധിക്കില്ല. ചിത്രം റെൻറിലാണ് കാണാൻ സാധിക്കുകയുള്ളു. എച്ച് ഡി ക്ലാരിറ്റി പ്രിൻറിന് 199 രൂപയാണ് പർച്ചേസിങ്ങ് തുക. ഹിന്ദി, മലയാളം,കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം കാണാൻ സാധിക്കും. എന്നാൽ ചിത്രം  എപ്പോഴാണ് സ്ഥിരം സബ്സ്ക്രൈബേഴ്സിന് എത്തുന്നത് എന്നതിൽ വ്യക്തതയില്ല.

കഴിഞ്ഞ എപ്രിൽ 14-നാണ് ചിത്രം വേൾഡ് വൈഡ് റിലീസിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്.പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. 

Also Read: KGF 2 Movie Review: അവസാനിപ്പിക്കുന്നത് ഒന്നൊന്നര സസ്പെൻസോടെ; കെജിഎഫിൽ ഓരോ സ്വീക്വൻസും ഒന്നിനൊന്ന് കിടിലം

ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. 400 കോടിയിലേറെ കളക്ഷനാണ് ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിർ ഖാന്റെ ദം​ഗലിനെയും കടന്നാണ് കെജിഎഫ് 2ന്റെ മുന്നേറ്റം. 21 ദിവസം കൊണ്ട് ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് കെജിഎഫ് 2 പിന്നിലാക്കിയത്.

 

ALSO READ: KGF 2: കെജിഎഫ് 2ലെ ആ പ്രണയ ​ഗാനം, മെഹബൂബ വീഡിയോ ​ഗാനം പുറത്തുവിട്ടു

കേരളത്തിലും മികച്ച പ്രതികരണമാണ് കെജിഎഫ് 2നുള്ളത്. കേരളത്തില്‍ 60 കോടിക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. കളക്ഷൻ നേടിfയ കണക്കിൽ കേരളത്തിൽ നാലാം സ്ഥാനത്താണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News