Kerala Crime Files: 'ഒരു സെക്സ് വർക്കറിന്റെ കൊലപാതകം'; ഉദ്വേ​ഗം നിറച്ച് 'കേരള ക്രൈം ഫയൽസ്' ടീസർ

Kerala Crime Files: ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. അജു വര്ഡ​ഗീസും ലാലുമാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 15, 2023, 06:07 PM IST
  • ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
  • ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ.
Kerala Crime Files: 'ഒരു സെക്സ് വർക്കറിന്റെ കൊലപാതകം'; ഉദ്വേ​ഗം നിറച്ച് 'കേരള ക്രൈം ഫയൽസ്' ടീസർ

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസിന്റെ ടീസർ പുറത്തുവിട്ടു. 1.26 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ തന്നെ വളരെ ഉദ്വേ​ഗം ജനിപ്പിക്കുന്നതാണ്. സീരീസ് ഉടൻ സ്ട്രീമിങ് തുടങ്ങും. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍. 

കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സീരീസ് ആണ് കേരള ക്രൈം ഫയൽസ്. ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതായിരിക്കും ആദ്യ സീസൺ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിക്കുന്നത്.

 

Also Read: Mani Ratnam: മണിരത്നത്തിന്റെ സംവിധാനത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു? ആകാംക്ഷയിൽ പ്രേക്ഷകർ

 

ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് വെബ് സീരീസുകൾ. കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, വിശദമായി അവതരിപ്പിച്ച് കഥ ആഴത്തില്‍ പറയാന്‍ ഇതിലൂടെ സാധിക്കുമെന്ന് അഹമ്മദ് കബീര്‍ പറയുന്നു. 

പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News