Karthikeya 2: 'കാര്‍ത്തികേയ 2' കേരളത്തിൽ എത്തുന്നു; മലയാളം ട്രെയിലർ പുറത്തുവിട്ടു

ചെറിയ ബജറ്റില്‍ എത്തി ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ കാർത്തികേയ 2 ഇടം നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 04:02 PM IST
  • ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടിയാണ് ചിത്രം നേടിയ കളക്ഷൻ.
  • ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്.
  • വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കി.
Karthikeya 2: 'കാര്‍ത്തികേയ 2' കേരളത്തിൽ എത്തുന്നു; മലയാളം ട്രെയിലർ പുറത്തുവിട്ടു

നിഖിൽ സിദ്ധാർഥ് അനുപമ പരമേശ്വരന്‍ എന്നിവർ ഒന്നിച്ച സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2 കേരളത്തിലും പ്രദർശനത്തിന് എത്തുകയാണ്. സെപ്റ്റംബർ 23നാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസിനെത്തുന്നത്. റിലീസിന് മുന്നോടിയായി കാർത്തികേയ 2ന്റെ മലയാളം ട്രെയിലർ പുറത്തുവിട്ടു. കേരളത്തിൽ ചിത്രം റിലീസുണ്ടാകില്ല എന്നാണ് കരുതിയതെന്നാണ് പ്രേക്ഷകർ യൂട്യൂബിൽ ട്രെയിലർ എത്തിയതിന് പിന്നാലെ കമന്റ് ചെയ്തത്. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം വമ്പൻ വിജയമായിരുന്നു.

ചെറിയ ബജറ്റില്‍ എത്തി ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ കാർത്തികേയ 2 ഇടം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടിയാണ് ചിത്രം നേടിയ കളക്ഷൻ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കി. മറ്റ് ഭഷകളിൽ ലഭിച്ച സ്വീകാര്യത മലയാളത്തിലും ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് കാര്‍ത്തികേയ 2. 

Also Read: Vinayan: 'ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്', വ്യാജ പ്രചരണത്തിനെതിരെ വിനയൻ

ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേര്‍ അവതരിപ്പിക്കുന്നു. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി. ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, നിര്‍മ്മാതാക്കള്‍: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗര്‍വാള്‍, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News