Kuch Kuch Hota Hai | കുച്ച് കുച്ച് ഹോതാ ഹേ റീമേക്ക് ചെയ്യുമെങ്കിൽ ഇവർ മൂന്ന് പേരായിരിക്കും പ്രധാന താരങ്ങൾ; കരൺ ജോഹർ

ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 04:31 PM IST
  • 1998 ലാണ് കുച്ച് കുച്ച് ഹോതാ ഹേ പുറത്തിറങ്ങിയത്
  • കരൺ ജോഹർ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രം
  • 2019 ൽ പുറത്തിറങ്ങിയ ഗല്ലി ബോയ് എന്ന ചിത്രത്തിലാണ് രൺവീർ സിംഗും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ചത്
Kuch Kuch Hota Hai | കുച്ച് കുച്ച് ഹോതാ ഹേ റീമേക്ക് ചെയ്യുമെങ്കിൽ ഇവർ മൂന്ന് പേരായിരിക്കും പ്രധാന താരങ്ങൾ; കരൺ ജോഹർ

കരൺ ജോഹറിന്‍റെ കോഫീ വിത്ത് കരണിന്‍റെ ഏഴാം സീസൺ ജൂലൈ ഏഴിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്ത് വന്നിരുന്നു. ആലിയ ഭട്ടും രൺവീർ സിങ്ങുമാണ് ആദ്യ എപ്പിസോഡിൽ അതിധികളായി എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരൺ ജോഹർ കോഫീ വിത്ത് കരണിന്‍റെ പ്രചരണ പരിപാടികളുടെ തിരക്കിലായിരുന്നു. അതിനിടെയാണ് കരൺ ജോഹർ തന്‍റെ പഴയ ചിത്രമായ കുച്ച് കുച്ച് ഹോതാ ഹെ ഇന്നത്തെക്കാലത്ത് റീമേക്ക് ചെയ്യുകയാണെങ്കിൽ ആരാകും അതിലെ പ്രധാന താരങ്ങൾ എന്നതിനെപ്പറ്റി ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. 1998 ലാണ് കുച്ച് കുച്ച് ഹോതാ ഹേ പുറത്തിറങ്ങിയത്.

ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു. മാത്രമല്ല 1999 ല്‍ മികച്ച ചിത്രം, മികച്ച നടൻ, നടി, സഹ നടി തുടങ്ങിയ  വിഭാഗങ്ങളിൽ ഫിലിം ഫെയര്‍ അവാർഡും കുച്ച് കുച്ച് ഹോതാ ഹേ കരസ്ഥമാക്കി. കരൺ ജോഹർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആയിരുന്നു ഇത്. കുച്ച് കുച്ച് ഹോതാ ഹേ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ഇന്ന് പുറത്തിറക്കുകയാണെങ്കിൽ രൺവീർ സിംഗ്, ആലിയ ഭട്ട്, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി കാസ്റ്റ് ചെയ്യുമെന്നാണ് തന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ കരൺ ജോഹർ വ്യക്തമാക്കിയത്. 

ഇതിൽ രൺവീർ സിംഗ് ഷാരൂഖ് ഖാൻ അവതരിപ്പിച്ച രാഹുൽ എന്ന കഥാപാത്രമായും ആലിയ ഭട്ട് കജോളിന്‍റെ അഞ്ജലി ആയും, ജാൻവി കപൂർ  റാണി മുഖർജിയുടെ ടീന എന്ന കഥാപാത്രമായും എത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്നാണ് കരൺ ജോഹർ പറഞ്ഞത്. ആലിയ ഭട്ട് - രൺവീർ സിംഗ് ജോഡിയെ പ്രധാന കഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന ചിത്രം 2023 ൽ പുറത്തിറങ്ങുന്നുണ്ട്. 

2019 ൽ പുറത്തിറങ്ങിയ ഗല്ലി ബോയ് എന്ന ചിത്രത്തിലാണ് രൺവീർ സിംഗും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവർ അതിധികളായി എത്തിയ കോഫീ വിത്ത് കരണിന്‍റെ ആദ്യ എപ്പിസോഡ്, ആദ്യ ദിവസം കണ്ട ആളുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കരൺ ജോഹറിന്‍റെ കോഫീ വിത്ത് കരൺ പുറത്തിറങ്ങുന്നത്. ഇതിന്‍റെ അവസാന സീസണിൽ കരീന കപൂർ, പ്രിയങ്ക ചോപ്ര എന്നിവരാണ് അതിഥികളായി എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News