Robin Radhakrishnan: ഡോ റോബിൻറെ കാർ അപകടത്തിൽപ്പെട്ടു, സംഭവം തൊടുപുഴയില്‍ ഉദ്ഘാടനം കഴിഞ്ഞ് വരുന്ന വഴി

Robin Radhakrishnan Accient Updates:കാറിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലും റോബിൻ ആർമി ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട് 

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 02:59 PM IST
  • കാറിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
  • ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിയന്ത്രണം തെറ്റിയ കാർ ഒരു വലിയ പറമ്പിൻെ മുകളിലായി കല്ലിൽ ഇടിച്ച് നിൽക്കുന്നത് കാണാം
  • ബി​ഗ് ബോ​സ് ഹൗസിൽ നിന്നും ഏറ്റവും കൂടുതൽ ആരാധകരുണ്ടായി മത്സരാർഥിയാണ് റോബിൻ
Robin Radhakrishnan: ഡോ റോബിൻറെ കാർ അപകടത്തിൽപ്പെട്ടു, സംഭവം തൊടുപുഴയില്‍ ഉദ്ഘാടനം കഴിഞ്ഞ് വരുന്ന വഴി

തൊടുപുഴ: ബിഗ് ബോസ് താരം ഡോ റോബിൻ രാധാകൃഷ്ണൻറെ കാർ അപകടത്തിൽപ്പെട്ടു.തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൻറെ വിശദാംശങ്ങൾ വ്യക്തമല്ല. അപകടത്തിൽ റോബിന് കാര്യമായി ഒന്നും പറ്റിയില്ലെന്നാണ് സൂചന.

കാറിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോബൻ ആർമിയുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിയന്ത്രണം തെറ്റിയ കാർ ഒരു വലിയ പറമ്പിൻെ മുകളിലായി കല്ലിൽ ഇടിച്ച് നിൽക്കുന്നത് കാണാം. ഇത് വലിയ ഉയരത്തിലുള്ള പറമ്പാണ് തൊട്ട് താഴെയായി വീടും കാണാം.

ബി​ഗ് ബോ​സ് ഹൗസിൽ നിന്നും  ഏറ്റവും കൂടുതൽ ആരാധകരുണ്ടായി മത്സരാർഥിയാണ് റോബിൻ. ഷോയിൽ നിന്നും 70-ാമത്തെ ദിവസമാണ് റോബിൻ പുറത്താകുന്നത്. ഇതോടെ ആരാധകരും വിഷമിച്ചിരുന്നു.ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്. അതേസമയം റോബിനെ വെച്ച് നിർമ്മിക്കുന്ന പുതിയ ചിത്രവും ഉടനെ എത്തുമെന്നാണ് വാർത്തകൾ ഇത് സംബന്ധിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള സാമൂഹിക മാധ്യമങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News