ന്യൂഡൽഹി: ടോളിവുഡുകളുടെ പ്രിയപ്പെട്ട താരദമ്പതികളായ സാമന്ത പ്രഭുവും നാഗ ചൈതന്യയും വിവാഹമോചനം സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. തൊട്ട് പിന്നാലെ വിവാദങ്ങൾക്കും തുടക്കമായി. ഇരുവരുടെയും വിവാഹ മോചനത്തിന് കാരണം എന്താണെന്ന ആരോപണവുമായി നടി കങ്കണയും രംഗത്ത് വന്നിട്ടുണ്ട്.
എല്ലാ തവണയും വിവാഹമോചനം സംഭവിക്കുമ്പോഴെല്ലാം അത് ഒരു പുരുഷന്റെ തെറ്റാണെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞു. തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് കങ്കണ ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
ALSO READ: Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ
"വിവാഹമോചനം സംഭവിക്കുമ്പോഴെല്ലാം, തെറ്റ് എല്ലായ്പ്പോഴും പുരുഷന്റെതാണ് .യാഥാസ്ഥിതികമായി തോന്നിയേക്കാം പക്ഷേ ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതും അവരുടെ സ്വഭാവവും ചലനാത്മകതയും മാറ്റിയതും ഇങ്ങനെയാണ്.
അവൻ ഒരു വേട്ടക്കാരനാണ്, അവൾ ഒരു ഇരയാണ്. വസ്ത്രങ്ങൾ പോലെ സ്ത്രീകളെ മാറ്റുന്ന പ്രവണതി കാണിക്കുന്നത് നിർത്തുക, എല്ലാത്തിനും ശേഷം അവർ ഇപ്പോഴും ഉറ്റസുഹൃത്തുക്കളെന്ന് അവകാശപ്പെടുക ... അതെ, നൂറിൽ ഒരു സ്ത്രീക്ക് തെറ്റുപറ്റാം, പക്ഷേ അതാണ് അനുപാതം-നടി എഴുതി.
ഇന്നലെയാണ് തെന്നിന്ത്യൻ താരം സാമന്ത തൻറെ വിവാഹ മോചനം പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലായിരുന്നു താരം തന്നെ നാഗ-ചൈതന്യയുമായി പിരിയുന്നത് പറഞ്ഞത്.അതേ സമയം നാഗ ചൈതന്യയും ആമിർഖാനും തമ്മിലുള്ള ബന്ധമാണ് വേർപിരിയലിന് പിന്നിലെന്നാണ് കങ്കണ കുറ്റപ്പെടുത്തുന്നത്.
ബോളിവുഡിലെ ഡിവോഴ്സ് എക്സപർട്ട് എന്നും കങ്കണ ആമിർഖാനെ വിളിക്കുന്നുണ്ട്. ആമിർഖാനും നേരത്തെ തൻറെ രണ്ടാം വിവാഹത്തിൽ നിന്നും ഡിവോഴ്സ് നേടിയിരുന്നു. ഇതും കങ്കണ തൻറെ കുറിപ്പിൽ പറയുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...