VIKRAM Movie : ആടിയും പാടിയും കമൽ ഹാസൻ; വിക്രം സിനിമയിലെ ആദ്യ ഗാനം

Vikram Movie Songs കമൽ ഹാസന്റെ വരികൾക്ക് നടൻ തന്നെ പാടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 11, 2022, 10:01 PM IST
  • കമൽ ഹാസന്റെ വരികൾക്ക് നടൻ തന്നെയാണ് പാടിയിരിക്കുന്നത്.
  • അനിരുദ്ധ് രവിചന്ദ്രറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
  • ഏറെ നാളുകൾക്ക് ശേഷം കമൽ ഹാസൻ ഒരു ഗാനത്തിന് ചുവട് വെക്കുന്നതുമാണ് സോങ് വീഡിയോയുടെ മറ്റൊരു പ്രത്യേകത.
VIKRAM Movie : ആടിയും പാടിയും കമൽ ഹാസൻ; വിക്രം സിനിമയിലെ ആദ്യ ഗാനം

ചെന്നൈ : ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒരുമിക്കുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രമത്തിൽ ആദ്യ ഗാനം പുറത്ത് വിട്ടു. കമൽ ഹാസന്റെ വരികൾക്ക് നടൻ തന്നെയാണ് പാടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം കമൽ ഹാസൻ ഒരു ഗാനത്തിന് ചുവട് വെക്കുന്നതുമാണ് സോങ് വീഡിയോയുടെ മറ്റൊരു പ്രത്യേകത.

ചിത്രം 2022 ജൂൺ 3 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.  ചിത്രത്തിന് ആഗോളതലത്തിൽ റിലീസ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായിയെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ALSO READ : KGF 2: കെജിഎഫ് 2ലെ ആ പ്രണയ ​ഗാനം, മെഹബൂബ വീഡിയോ ​ഗാനം പുറത്തുവിട്ടു

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 

കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് മിസൈൽ ആക്രമണം തടഞ്ഞ റോ ഏജന്റിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് അഭ്യൂഹങ്ങൾ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബോസിലൂടെ എത്തിയ ദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : പ്രതിബന്ധങ്ങൾ കടന്ന് 'അയങ്കരൻ' പ്രേക്ഷകരിലേക്ക്; നാളെ റിലീസ് ചെയ്യും

ചിത്രത്തിന്റെ ടീസർ 2020 നവംബറിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർക്ക് അതീവ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. അത് കൂടാതെ കമൽ ഹാസന്റെ  232-ാം ചിത്രമാണ് എന്ന പ്രത്യേകത കൂടി വിക്രമിനുണ്ട്.  1986ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുനർനിർമ്മാണമാണോ ഈ ചിത്രം എന്നാണത് ഇനിയും വ്യക്തമാക്കിയിട്ടില്ല. 1986 ലെ ചിത്രത്തിൽ സത്യരാജ്, കമൽഹാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News