Kaapa Movie Independence Celebration : "കാപ്പ"യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം; നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി

Kaapa Movie Latest Update :  ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.  

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 03:41 PM IST
  • തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
  • ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.
  • ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്.
  • ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്.
Kaapa Movie Independence Celebration : "കാപ്പ"യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം; നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ലൊക്കേഷനിൽ സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി. ചടങ്ങിൽ "കാപ്പ" യിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കു ചേർന്നു. തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ  ചായഗ്രഹണം നിർവഹിക്കുന്നു. 

ALSO READ: Kaapa Movie Poster : എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനത്തിൽ കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു

ചിത്രത്തിൽ കോട്ട മധു എന്ന കഥാപാത്രമായി ആണ്  പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് താരം എത്തുന്നത്. ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യർ എത്താൻ ഇരുന്നതാണെങ്കിലും  ചിത്രത്തിൽ  നിന്ന് നടി പിന്മാറുകയായിരുന്നു. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ പിന്മാറിയിരുന്നു. മഞ്ജു വാര്യർ പിന്മാറിയതിനെ പിന്നാലെ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായി എത്തുമെന്ന് അറിയിക്കുകയായിരുന്നു.

ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്,   പ്രൊഡക്ഷൻ കൺട്രോളർ-സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട , സ്റ്റിൽസ് -ഹരി തിരുമല, അസിസ്റ്റന്റ് ഡയറക്ടേഴ്സ്-ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, അയൂബ് ഖാൻ, അനൂപ്, രമ്യ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- അനീഷ്, രവീന്ദ്രൻ അസോസിയേറ്റ് ക്യാമറമാൻ- സുദേവ്, അസിസ്റ്റന്റ് ക്യാമറമാൻ- നിതിൻ നായർ, സൂരജ് എസ് നായർ, ശ്രീബാൽ എൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -മനോജ് എൻ,പ്രതാപൻ കല്ലിയൂർ, ലൊക്കേഷൻ മാനേജർ,-സന്തോഷ് അരുവിക്കര, സ്പോട്ട് എഡിറ്റർ-അജാസ്, അസോസിയേറ്റ് ആർട്ട് ഡയറക്ടർ - രാജേഷ് മേനോൻ, ഫോക്കസ് പുള്ളർ-ശ്രീനിവാസ്, പി.ആർ.ഒ ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News