Jolly Bastian : സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു

Stunt Master Jolly Bastian : ആലപ്പുഴ സ്വദേശിയാണെങ്കിലും കന്നഡ സിനിമ മേഖലയിലാണ് ജോളി ബാസ്റ്റിൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്

Written by - Jenish Thomas | Last Updated : Dec 27, 2023, 11:32 AM IST
  • ആലുപ്പഴ സ്വദേശിയാണ്
  • ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
  • കന്നഡ സിനിമകളിലൂടെയായിരുന്നു അരങ്ങേറ്റം
  • മലയാളത്തിൽ നിരവധി സിനിമകളിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിട്ടുണ്ട്
Jolly Bastian : സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു

Fight Master Jolly Bastian Passed Away : ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ സംഘട്ടന സംവിധായകനായ (സ്റ്റണ്ട് മാസ്റ്റർ) ജോളി ബാസ്റ്റിൻ (ജോളി മാസ്റ്റർ) അന്തരിച്ചു. സ്വദേശമായ ആലപ്പുഴയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 53 വയസായിരുന്നു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ കണ്ണൂർ സക്വാഡ്, സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയമായ അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിരുന്നു. മലയാളിയായിരുന്നെങ്കിലും ജോളി ബാസ്റ്റിൻ ഏറെയും പ്രവർത്തിച്ചിരുന്നത് കന്നഡ സിനിമകളിലായിരുന്നു.

കന്നഡയ്ക്കും മലയാളത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി പ്രവർത്തിച്ചിട്ടുണ്ട്. കന്നഡയിൽ 'നികാകി കാടിരുവെ' എന്ന റെമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് ജോളി. സ്വന്തമായി ഓർകെസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകനും കൂടിയാണ്.

ALSO READ : Alphonse Puthren : 'തിയറ്ററിൽ കൂവിച്ച മഹാനെയും മഹാന്റെ കൂട്ടരെയും, ഞാൻ പെടുത്തും'; ഗോൾഡ് സിനിമ പൊട്ടിച്ചതാണെന്ന് അൽഫോൺസ് പുത്രൻ

കന്നഡ സിനിമയിലൂടെയാണ് ജോളി തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. ബെംഗളൂരുവിൽ വളർന്ന ജോളി ബൈക്ക് സ്റ്റണ്ടിലൂടെയാണ് കന്നഡ സിനിമയിലേക്കെത്തുന്നത്. കന്നഡ സൂപ്പർ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളിൽ ഡ്യൂപ്പ് വേഷം കൈകാര്യം ചെയ്തിരുന്നത് ജോളിയായിരുന്നു. ശേഷം ഏതാനും ചെറിയ വേഷങ്ങളിലും ജോളി അഭിനയിച്ചിട്ടുണ്ട്. സ്റ്റണ്ട് നടന്മാരുടെ കർണാടകയിലെ സംഘടനയിൽ അധ്യക്ഷനായും ജോളി പ്രവർത്തിച്ചിട്ടുണ്ട്.

ബട്ടർഫ്ളൈസ്, അയാളും ഞാനും തമ്മിൽ, ബാംഗ്ലൂർ ഡെയ്സ്, ഓപ്പറേഷൻ ജാവ, ഒരു കുട്ടനാടൻ ബ്ലോഗ്, അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, കലി, എറിഡ, മാസ്റ്റർപീസ്, ഹൈവേ, ജോണി വോക്കർ, കണ്ണൂർ സ്ക്വാഡ്, ഈശോ,  തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളിൽ ജോളി സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News