Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി

കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്.  ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു. 

Written by - Akshaya PM | Edited by - Kaveri KS | Last Updated : Mar 14, 2022, 01:11 PM IST
  • ഉയരം കുറവാണ് എനിക്ക് പക്ഷേ പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ല എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു.
  • കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്.
    ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു.
  • തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുൻനിരയിൽ ജോബി ഉണ്ട്.
 Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു. തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുൻനിരയിൽ ജോബി ഉണ്ട്. സിനിമാ താരം ജോബിയുടെ ചില വിശേഷങ്ങൾ.

ഉയരക്കുറവ് പ്രശ്നമാണോ?

ഉയരം കുറവാണ് എനിക്ക് പക്ഷേ പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശനമല്ല എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു. നന്നായി മടിയില്ലാതെ സംസാരിക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്.  അതുകൊണ്ട് തന്നെ മുൻനിരയിലെ പ്രധാന സ്ഥാനങ്ങൾ എന്നെ തേടിയെത്തി. സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാനും വ്യത്യസതമായ കഥാപാത്രങ്ങളും കിട്ടി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടർ എന്നേ തേടിയെത്തിയത് ഒരുപാട് സമ്മർദ്ദങ്ങൾക്കൊടുവിലാണ്. പലർക്കും ഞാൻ അതിൽ അഭിനയിക്കുന്നത് ഒട്ടും താൽപര്യം ഇല്ലാത്ത കാര്യമായിരുന്നു. പക്ഷേ എനിക്ക് ആ സിനിമയിലൂടെ അവർക്കു മുമ്പിൽ എന്റെ കഴിവ് തെളിയിക്കാൻ സാധിച്ചു. ആ സിനിമയിലെ അഭിനയത്തിന്  മികച്ച നടനുളള സംസ്ഥാന അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. അത് തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും. 

Joby

ALSO READ: യൂട്യൂബ് രംഗത്തെ ഒറ്റയാൾ പോരാട്ടം; വിജയ കഥ പറഞ്ഞ് നീതു

അഭിനയത്തിലേക്കുളള തുടക്കം

നാടകത്തിൽ നിന്നാണ് അഭിനയം ആരംഭിച്ചത്. അതും സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം മികച്ച നടനായി. അന്നു തന്നെ മിമിക്രിയും കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് പ്രൊഫഷണൽ  മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാൻ തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. തുടർന്നാണ് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കുളള പ്രവേശനം. അതിനുശേഷം ദൂരദർശനിലും പരിപാടികൾ അവതരിപ്പിച്ചു.

Joby acting

ലുട്ടാപ്പിയുടെ ശബ്ദം

മിമിക്രി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് ശബ്ദങ്ങൾ പരീക്ഷിക്കാൻ എനിക്കിഷ്ട്ടമാണ് അത് കൊണ്ട് തന്നെ എനിക്കു വേണ്ടി അല്ലാതെ നിരവധി കഥാപാത്രങ്ങൾക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. അതിൽ ഏറ്റവും കൗതുകം തോന്നിയതും പ്രിയപ്പെട്ടതുമാണ് ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തത്. അത് അന്നും ഇന്നും കുട്ടികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ കുട്ടികളിൽ ഒരാൾക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്.

സന്തുഷ്ട കുടുംബം

കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോൾ വായ്തോരാണ്ടാണ് മറുപടി.ഭാര്യ സൂസൻ കട്ട സപ്പോർട്ടായി എന്നും കൂടെയുണ്ട്. മക്കൾ രണ്ടുപേർ, മൂത്തയാൾ സിദ്ധാർഥ്, ഇളയവൻ ശ്രേയസ്. രണ്ടാമത്തെ ആൾക്ക് ഓട്ടിസം ആണ് അവൻ സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങൾ ചെയ്യാനൊന്നും ആകില്ല ഹൈപ്പർ ആക്ടീവാണ്. പക്ഷേ ഇപ്പോൾ ആള് ഓക്കേ ആയി വരുന്നു. പിന്നെ മൂത്തയാൾ ഡിഗ്രി കഴിഞ്ഞു.

Joby Family

കെഎസ്എഫ്ഇയുടെ ഉളളൂർ ബ്രാഞ്ച് മാനേജർ ആയി ആണ് ഇപ്പോൾ ജോബി ജോലി ചെയ്യുന്നത്. കൊവിഡ്ക്കാലത്തു പോലും വെറുതെ ഇരുന്നിട്ടില്ല ജോബി ചേട്ടൻ.പല സംഘടനകളുടെയും പ്രഥമസ്ഥാനം നടത്തുന്നതിനാൽ എപ്പോഴും തിരക്കാണ്. ഈ തിരക്കും കലയോടുളള പ്രണയവുമാണ് ജോബിയെ മുന്നോട്ട് നയിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News