Janaki Jaane Movie: ജാനകി ജാനേ ടീസർ പുറത്തുവിട്ടു; നവ്യ നായർ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

Janaki Jaane Movie Teaser :  വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 11:14 AM IST
  • വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്.
  • ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരിക്കുകയാണ്.
  • ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
  • ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Janaki Jaane Movie:  ജാനകി ജാനേ ടീസർ പുറത്തുവിട്ടു; നവ്യ നായർ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ഒരുത്തിക്ക് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേയുടെ ടീസർ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ  സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജാനകി ജാനേ. 

ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ALSO READ: Janaki Jaane Movie: ഒരുത്തിക്ക് ശേഷം വീണ്ടും സൈജു കുറുപ്പ് - നവ്യാ നായർ കോമ്പോ; 'ജാനകി ജാനെ' ഫസ്റ്റ് ലുക്കെത്തി

ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ.  സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്റണി, ഷറഫുദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്, പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ: ഋഷിലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓൾഡ്മങ്ക്സ്, വിതരണം : കൽപക റിലീസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News