Jana Gana Mana OTT release : കാത്തിരിപ്പിന് അവസാനം; ജന ഗണ മന ഒടിടിയിലെത്തുന്നു

Jana Gana Mana OTT : പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്ന്  അർധരാത്രി  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 03:02 PM IST
  • പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്ന് അർധരാത്രി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
  • ഏപ്രിൽ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജനഗണമന.
  • വൻ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്.
  • മികച്ച നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം 50 കോടി ക്ലബിലും ഇടം നേടി കഴിഞ്ഞു.
Jana Gana Mana OTT release : കാത്തിരിപ്പിന് അവസാനം; ജന ഗണ മന ഒടിടിയിലെത്തുന്നു

കൊച്ചി :  തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ജന ഗണ മന ഒടിടി പ്ലാറ്റ്‌ഫോമിൽ.  പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്ന്  അർധരാത്രി   നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഏപ്രിൽ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജനഗണമന. വൻ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്.  മികച്ച നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം 50 കോടി ക്ലബിലും ഇടം നേടി കഴിഞ്ഞു. 

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷം അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, വിൻസി അലോഷ്യസ് എന്നിവരുടെ അഭിനയമാണ് ഏറ്റവും പ്രശംസ നേടിയത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച ചിത്രമാണ് ജന ഗണ മന. ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് എത്തിയ ഡിജോ ജോസ് ആന്റണിയാണ് ജന ​ഗണ മന സംവിധാനം ചെയ്യുന്നത്. 

ALSO READ: Jana Gana Mana Malayalam Movie : 'ഒരുത്തനും ഒന്നും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ' ജനഗണമന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. മംമ്ത മോഹൻ, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍,  മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.   

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സൂദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ്. ജേക്സ് ബിജോയായണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News