Iyer In Arabia Movie: ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'അയ്യർ ഇൻ അറേബ്യ' തിയേറ്ററുകൾ കീഴടക്കുന്നു

Iyer In Arabia Movie: എം എ നിഷാദ് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച 'അയ്യർ ഇൻ അറേബ്യ' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിയേറ്ററുകൾ കീഴടക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 11:17 PM IST
  • ശ്രീനിവാസ് അയ്യരായി മുകേഷ് എത്തിയ ചിത്രത്തിലെ ഝാൻസി റാണിയെ അവതരിപ്പിച്ചത് ഉർവശിയാണ്
  • വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
Iyer In Arabia Movie: ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'അയ്യർ ഇൻ അറേബ്യ' തിയേറ്ററുകൾ കീഴടക്കുന്നു

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച 'അയ്യർ ഇൻ അറേബ്യ' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിയേറ്ററുകൾ കീഴടക്കുന്നു. സിനിമ കാണുന്നവർക്ക് ചിത്രത്തിന്റെ പ്രമേയവും ദൃശ്യങ്ങളും റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിലെ ​ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരോടൊപ്പം പ്രായഭേതമന്യേ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യ. മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കിയ ചിത്രം ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്തത്.

ALSO READ: ധാരാവി ദിനേശായി ദിലീഷ് പോത്തൻ; "മനസാ വാചാ" ടീസർ കിടിലൻ

സമകാലിക രാഷ്‍ട്രീയ സാമൂഹ്യ അവസ്ഥകളെ പരാമർശിച്ച് വർത്തമാന സാഹചര്യത്തിൽ രാഷ്‍ട്രീയവൽക്കരിക്കപ്പെടുന്ന വിശ്വാസങ്ങളാണ് ചിത്രത്തിൽ ചൂണ്ടികാണിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസ് അയ്യരായി മുകേഷ് എത്തിയ ചിത്രത്തിലെ ഝാൻസി റാണിയെ അവതരിപ്പിച്ചത് ഉർവശിയാണ്.

രാഹുൽ എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടപ്പോൾ രാഹുലിന്റെ പ്രണയിനി സെഹ്‌റയെ ദുർഗ്ഗാ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം.

ALSO READ: സസ്പെൻസുമായി 'ഒരു സ്മാർട്ട് ഫോൺ പ്രണയം'; ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ ആൻഡ് മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News