Minnal Murali : "മിന്നൽ സേവ് ദി ഡേറ്റ്"; കല്യാണാഘോഷങ്ങളിലും ഇടം പിടിച്ച് മിന്നൽ മുരളി

ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് മിന്നൽ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 01:26 PM IST
  • ആത്രേയാ ഫൊട്ടോഗ്രഫി എന്ന ഇൻസ്റ്റാഗ്രാം പേജ് റീൽസിലൂടെയാണ് സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട് പങ്ക് വെച്ചത്.
  • ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് മിന്നൽ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്.
  • അമൽ - അഞ്ചു എന്നിവരുടെ സേവ് ദി ഡേറ്റാണ് മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയിരിക്കുന്നത്.
  • 2022 ജനുവരി 23 നാണ് ഇരുവരും വിവാഹിതർ ആകുന്നത്.
Minnal Murali : "മിന്നൽ സേവ് ദി ഡേറ്റ്"; കല്യാണാഘോഷങ്ങളിലും ഇടം പിടിച്ച് മിന്നൽ മുരളി

Kochi : മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം (Superhero Movie) മിന്നൽ മുരളി (Minnal Murali) ഇറങ്ങാൻ ഇരിക്കെ, ഒരു മിന്നൽ സേവ് ദി ഡേറ്റുമായി (Minnal Save the Date) എത്തിയിരിക്കുകയാണ് ഒരു വെഡിങ് ഫോട്ടോഗ്രാഫി ഗ്രൂപ്പ്. ചിത്രം ഇന്ന് (ഡിസംബർ 24) ഉച്ചയ്ക്ക് പുറത്തിറങ്ങാൻ ഇരിക്കുകയാണ്. ആത്രേയാ ഫൊട്ടോഗ്രഫി എന്ന ഇൻസ്റ്റാഗ്രാം പേജ് റീൽസിലൂടെയാണ് സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട് പങ്ക് വെച്ചത്.

ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് മിന്നൽ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. അമൽ - അഞ്ചു എന്നിവരുടെ സേവ് ദി ഡേറ്റാണ് മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 23 നാണ് ഇരുവരും വിവാഹിതർ ആകുന്നത്.

ALSO READ: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?

ഇപ്പോൾ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫർ നിതിൻ റോയി ആണ് ചിത്രങ്ങൾ പകർത്തിയത്, ചിത്രങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് ഗോകുലാണ്. മലയാളത്തിന്റെ ആദ്യ  സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ചിത്രം ആഗോള തലത്തിൽ വൻ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ALSO READ: Minnal Murali | ഒടിടി റിലീസിനെ മുൻപേ ട്വിറ്ററിൽ, ട്രെൻഡിം​ഗായി 'മിന്നല്‍ മുരളി' ഇമോജി

മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News