Ini Uthram Movie : 'ഇനി ഉത്തരം'; അപർണ ബാലമുരളിയും ഹരീഷ് ഉത്തമനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ്‌ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇനി ഉത്തരം

Written by - Zee Malayalam News Desk | Last Updated : May 9, 2022, 08:44 PM IST
  • ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ്‌ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇനി ഉത്തരം.
  • അപർണയെയും ഹരീഷിനെയും കൂടാതെ ചിത്രത്തിൽ കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • എവി എന്റർട്ടൈൻമെന്റിന്റെ ബാനറിൽ, വരുൺ - അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്.
Ini Uthram Movie : 'ഇനി ഉത്തരം'; അപർണ ബാലമുരളിയും ഹരീഷ് ഉത്തമനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

കൊച്ചി : അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ എന്നിവരെ കേന്ദ്രകഥപാത്രങ്ങളാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ ഒരുക്കുന്ന ഇനി ഉത്തരം സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് ആരംഭിച്ചു. ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ്‌ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇനി ഉത്തരം.

അപർണയെയും ഹരീഷിനെയും കൂടാതെ ചിത്രത്തിൽ കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവി എന്റർട്ടൈൻമെന്റിന്റെ  ബാനറിൽ, വരുൺ - അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്.

ALSO READ : Movie Updates: സെക്ഷൻ 306 ഐപിസിയുടെ ഷൂട്ടിങ്ങ് പൂർത്തിയായി

സഹോദരങ്ങളായ രഞ്ജിത്, സനീഷ് (ഉണ്ണി)  ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹൃദയം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ് വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത്. 

H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവ്വഹിക്കുന്നു. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ. സ്റ്റിൽസ് - ജെഫിൻ ബിജോയ്, ഡിസൈൻ - ജോസ് ഡൊമനിക്. പി ആർ ഒ - എ. എസ്.ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് - ആതിര ദിൽജിത്, വൈശാഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News