ഇന്ത്യയിലെ ആദ്യ എ.ഐ സാങ്കേതിവിദ്യ പോസ്റ്ററുമായി ഡോണ്‍ മാക്‌സിന്റെ 'അറ്റ്' : പോസ്റ്ററില്‍ പോലും ടെക്‌നിക്കല്‍ ബ്രില്ലന്‍സ്

അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിറക്കിയത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 04:54 PM IST
  • ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്
  • റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രം
  • ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്
ഇന്ത്യയിലെ ആദ്യ എ.ഐ സാങ്കേതിവിദ്യ പോസ്റ്ററുമായി ഡോണ്‍ മാക്‌സിന്റെ 'അറ്റ്' : പോസ്റ്ററില്‍ പോലും ടെക്‌നിക്കല്‍ ബ്രില്ലന്‍സ്

കൊച്ചി: പോസ്റ്ററില്‍ പോലും പുത്തന്‍ സാങ്കേതിക വിദ്യയുടെ  ബ്രില്ല്യന്‍സുമായി സംവിധായകന്‍ ഡോണ്‍ മാക്‌സ്. ഒരിടവേളക്ക് ശേഷം ഡോണ്‍ സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിലാണ് ഡോണ്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. 

ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായിട്ടാണ്  സിനിമ പോസ്റ്റര്‍ തയ്യാറാക്കുന്നത്. 

ALSO READ: Malikappuram Movie : "സിനിമയിൽ വർഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക"; മാളികപ്പുറത്തെ കുറിച്ച് എൻഎം ബാദുഷ

അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിറക്കിയത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു. 

മൊബൈല്‍ ആപ്പുകളിലൂടെയും മറ്റും എ.ഐ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകര്യത ലഭിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പരീക്ഷണം ഡോണും അനന്ദുവും ചെയ്തിരിക്കുന്നത്. സ്റ്റബിൾ ഡിഫയൂഷൻ, മിഡ്‌ ജേർണി തുടങ്ങിയ  എ. ഐ ടൂളുകൾ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ  അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. 

മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്സ്, ക്രിപ്റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. 

പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,  ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്. 

ആര്‍ട് അരുണ്‍ മോഹനന്‍, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ അനന്ദു എസ് കുമാര്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News