IFFK 2023: മേളയുടെ മനംനിറച്ച് മലയാള ചിത്രങ്ങൾ

IFFK 2023 Malayalam Movies: ഇരുപത്തിയഞ്ച് മലയാള ചിത്രങ്ങളാണ് മേളയിൽ ഇടംപിടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 11:24 PM IST
  • പ്രേക്ഷകപ്രീതിയിൽ മുന്നിൽ ജിയോ ബേബി ചിത്രം കാതലാണ്.
  • വാലസൈ പറവൾക്കും ആരാധകരേറെയാണ്.
  • ഡിസംബർ 15 വരെയാണ് ചലച്ചിത്ര മേള
IFFK 2023: മേളയുടെ മനംനിറച്ച് മലയാള ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത.  ഇരുപത്തിയഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്. മലയാളം സിനിമ ടുഡേ,  ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്‌സ്, കാലിഡോസ്‌കോപ്പ് വിഭാഗങ്ങളിലാണ്  പ്രദർശനം. 

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. ആനന്ദ് ഏകർഷിയുടെ ആട്ടവും മേളയിലെ ആകർഷക ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു . സ്വവർഗ്ഗാനുരാഗികളുടെ ജീവിതയാഥാർഥ്യങ്ങളും സങ്കീർണതകളും പങ്കുവെക്കുന്ന കാതൽ എന്ന ചിത്രം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പ്രദർശിപ്പിച്ചത്. 

ALSO READ:  ആട്ടത്തിന്റെ രണ്ടാം പ്രദർശനം ഉൾപ്പടെ അഞ്ചാം ദിനത്തിൽ 67 ചിത്രങ്ങൾ

സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ,  ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ  മലയാളസിനിമകൾ. 

മണ്മറഞ്ഞ പ്രതിഭകൾക്ക് ആദരം അർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ റാംജിറാവു സ്പീക്കിംഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളാണ്  പ്രദർശിപ്പിച്ചത്. കെ ജി ജോർജിന്റെ സ്മരണയ്ക്കായ് മേളയിൽ പ്രദർശിപ്പിച്ച യവനിക,ജി അരവിന്ദന്റെ വാസ്തുഹാര ,പി എൻ മേനോന്റെ ഓളവും തീരവും, എന്നീ ചിത്രങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ എ കെ ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയാണ്  ഇനി  പ്രദർശിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News