IFFK 2022: പ്രതിഫലം വാങ്ങാതെയായിരുന്നു പ്രതാപ് പോത്തൻ അഭിനയിച്ചത്, നന്ദിയുണ്ട്- കാഫിർ സംവിധായകൻ

പല നടൻമാരെ സമീപിച്ചെങ്കിലും ആരും ഈ വേഷം ചെയ്യാൻ തയ്യാറായിരുന്നില്ല. രാഷ്ട്രീയമായി തങ്ങളെ ബാധിക്കുമെന്ന് ഭയന്ന് അവർ പിൻമാറുകയായിരുന്നു

Written by - രജീഷ് നരിക്കുനി | Edited by - M.Arun | Last Updated : Dec 14, 2022, 12:34 PM IST
  • ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രദർശിച്ചതിൽ നന്ദിയുണ്ട്- സംവിധായകൻ പറഞ്ഞു
  • അദ്ദേഹത്തിൻ്റെ കൂടി കഷ്ടപ്പാടാണ് സിനിമയുടെ വിജയം
  • സിനിമയുടെ കാതലായ രംഗങ്ങൾ പലതും ഒഴിവാക്കിയാൽ അഭിനയിക്കാൻ തയ്യാറായവരുമുണ്ട്.
IFFK 2022: പ്രതിഫലം വാങ്ങാതെയായിരുന്നു പ്രതാപ് പോത്തൻ അഭിനയിച്ചത്, നന്ദിയുണ്ട്- കാഫിർ സംവിധായകൻ

വെറുപ്പിൻ്റെയും മുൻവിധിയുടെയും ഇരുൾ വീണയിടത്തു നിന്ന് മനുഷ്യനെ പഠിക്കുന്ന കാഫിർ പ്രതാപ് പോത്തനില്ലെങ്കിൽ നടന്നേക്കില്ലായിരുന്നുവെന്ന് സംവിധായകൻ വിനോദ് കരിക്കോട്. തിരക്കഥയെഴുതുന്ന സമയത്ത് പ്രതാപ് പോത്തനെ പ്രധാന കഥാപാത്രമായ രഘുരാമനായി കണ്ടിരുന്നില്ല.

പൊഗോണോഫോബിയ രോഗമുള്ളയാണാണ് രഘുരാമൻ. താടിയുള്ള ആളുകളെ കാണുമ്പോൾ ഭയവും ദേഷ്യവും വെറുപ്പും പേടിയും തോന്നുന്ന രോഗമാണിത്. പല നടൻമാരെ സമീപിച്ചെങ്കിലും ആരും ഈ വേഷം ചെയ്യാൻ തയ്യാറായിരുന്നില്ല. രാഷ്ട്രീയമായി തങ്ങളെ ബാധിക്കുമെന്ന് ഭയന്ന് അവർ പിൻമാറുകയായിരുന്നു. സിനിമയുടെ കാതലായ രംഗങ്ങൾ പലതും ഒഴിവാക്കിയാൽ അഭിനയിക്കാൻ തയ്യാറായവരുമുണ്ട്. എന്നാൽ അതിന് താൻ തയ്യാറായിരുന്നില്ലെന്ന് സംവിധായകൻ വിനോദ് കരിക്കോട് സീ മലയാളം ന്യൂസിനോട് പറഞ്ഞു. 

 

ALSO READ : 'നൻപകൽ നേരത്ത് മയക്കം': ആ കാത്തുനിൽപും തിക്കുംതിരക്കും നിങ്ങളെ നിരാശപ്പെടുത്തില്ല

പ്രതിഫലം വാങ്ങാതെയായിരുന്നു പ്രതാപ് പോത്തൻ ചിത്രത്തിൽ അഭിനയിച്ചത്. ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രദർശിച്ചതിൽ നന്ദിയുണ്ട്-  സംവിധായകൻ പറഞ്ഞു.ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകരമാണ് പ്രതാപ് പോത്തൻ എന്ന നടൻ്റെ സാന്നിദ്ധ്യം. നല്ല സിനിമയുടെ ഭാഗമാകുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ചലചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ ക്രൂവിനൊപ്പം അദ്ദേഹമില്ലെന്ന വിഷമമുണ്ട്. അദ്ദേഹത്തിൻ്റെ കൂടി കഷ്ടപ്പാടാണ് സിനിമയുടെ വിജയം - സംവിധായകൻ വിനോദ് കരിക്കോട് പറഞ്ഞു.

റഫീഖ്ക് അഹമ്മദിൻറെ വരികൾക്ക് ആൻറോ ഫ്രാൻസിസാണ് സംഗീതം ചെയ്തത്. ഷഹബാസ് അമാൻ ആണ് പാട്ടുകൾ ആലപിച്ചിരിക്കുന്നത്. ഗ്രേസ്യൻ കടവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ശ്യാം അമ്പാടിയാണ്. ഗാൽ സാൻവിയാൻ മൂവി മേക്കേഴ്സിൻറെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News