എന്റെ മനസാക്ഷിക്ക് എതിരായി ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല: Meera Jasmine

'സൂത്രധാരനിലൂടെ മലയാള സിനിമയിൽ എത്തിയ താരം  തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തന്റെ അഭിനയ പാടവം കാഴ്ച വച്ചിരുന്നു    

Written by - Ajitha Kumari | Last Updated : Dec 11, 2020, 09:40 PM IST
  • മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും താരം കയ്യടക്കിയിരുന്നു.
  • പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ തന്റെ സിനിമാ കരിയറിനെ കുറിച്ച് മീര പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എന്റെ മനസാക്ഷിക്ക് എതിരായി ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല: Meera Jasmine

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ പ്രധാനിയാണ് മീരാ ജാസ്മിൻ (Meera Jasmine).  അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. 'സൂത്രധാരനിലൂടെ മലയാള സിനിമയിൽ എത്തിയ താരം  തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തന്റെ അഭിനയ പാടവം കാഴ്ച വച്ചിരുന്നു.   അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെതാരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.  

മാത്രമല്ല മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും താരം കയ്യടക്കിയിരുന്നു.  എന്നാൽ പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ തന്റെ സിനിമാ കരിയറിനെ കുറിച്ച് മീര പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാകുകയാണ്.   എന്റെ മനസാക്ഷിക്ക് എതിരായി ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ലയെന്നാണ് മീര പറയുന്നത്.  

Also read: യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran

അതുപോലെ ഗോസിപ്പുകൾ, ഹറാസ്മെന്റ് എന്നിവ കൂട്ടത്തോടെ വേട്ടയാടുമ്പോഴും എങ്ങനെയാണ് ഇതിനെയൊക്കെ നേരിടുന്നുവെന്ന ചോദ്യത്തിന് നടിയുടെ മറുപടിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.  താൻ തിരുവല്ലയിലെ (Thiruvalla) ഒരു ഓര്ത്തഡോക്സ് ഫാമിലിയിൽ നിന്നും ഉള്ളതാണെന്നും  പ്രതീക്ഷിക്കാതിരുന്ന സമയത്ത് സിനിമയില്‍ (Cinema) അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചുവെന്നും രണ്ടു മൂന്ന് സിനിമ കഴിഞ്ഞപ്പോൾ സിനിമയോട് ഇഷ്ടം തോണിയിരുന്നുവെന്നും താരം പറഞ്ഞു.  പക്ഷേ ഒരു ഘട്ടമായപ്പോൾ തനിക്ക് വെറുപ്പായിയെന്നും താരം പറഞ്ഞു.  

കൂടാതെ താൻ കലയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ മീര (Meera Jasmine) അതാണെന്റെ ജീവിതമെന്നും പക്ഷേ കല നിലനിലക്കുന്ന ഈ ഇടത്ത് താൻ കംഫർട്ടബിൾ അല്ലയെന്നും താരം പറയുന്നു.  ഒരു ഫേക്ക് ആയിട്ടുള്ള സാഹചര്യം തന്നാൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലയെന്ന് പറഞ്ഞ താരം ഇന്നേവരെ തന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും മീര പറഞ്ഞു. 

തനിക്ക് എപ്പോഴും പോസിറ്റീവായി ഇരിക്കാനാണ് ഇഷ്ടമെന്നും നെഗറ്റിവിറ്റി സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ടായിരിക്കാം ഞാൻ എല്ലാവരിൽ നിന്നും മാറി നിൽക്കുന്നതെന്നും താരം പറഞ്ഞു.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h

Trending News