Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

മികച്ച സിനിമ എന്നാണ് ഹൃദയം കണ്ടിറങ്ങിയ പ്രേക്ഷകർ എല്ലാവരും പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 02:45 PM IST
  • പ്രണവും വിനീതും ഒരുമിച്ചുള്ളൊരു ഫോട്ടോയാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.
  • വിനീത് ശ്രീനിവാസനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
  • 'No Caption' എന്ന ക്യാപ്ഷനോടെയാണ് വിനീത് സമൂഹ മാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

സിനിമ പ്രേക്ഷകർക്കിടയിൽ ഇന്ന് കേൾക്കുന്ന ഒരേയൊരു വാക്കാണ് ഹൃദയം. വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം ഇന്നലെ (ജനുവരി 21) ആണ് റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിക്കിടയിലും തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു.

ഇപ്പോഴിത പ്രണവും വിനീതും ഒരുമിച്ചുള്ളൊരു ഫോട്ടോയാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ദുബായ് കടപ്പുറത്ത് പ്രണവും വിനീതും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇരുവരും ചിത്രം പങ്കുവച്ചിട്ടുണ്ട്. 'No Caption' എന്ന ക്യാപ്ഷനോടെയാണ് വിനീത് സമൂഹ മാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

Also Read: Hridayam Movie | തലശ്ശേരി സ്റ്റൈൽ 'ഉണക്ക മുന്തിരി' യുമായി വിനീതും ദിവ്യയും; ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ Meme വെച്ചുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഒപ്പം ഹൃദയം എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങളും. 

Also Read: Hridayam Release: പ്രേക്ഷക ഹൃദയങ്ങളിലേക്ക് പ്രണവിന്റെ 'ഹൃദയം' എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

മികച്ച സിനിമ എന്നാണ് ഹൃദയം കണ്ടിറങ്ങിയ പ്രേക്ഷകർ എല്ലാവരും പറയുന്നത്. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ അങ്ങനെ ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച് നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിലെ സം​ഗീത സംവിധായകൻ. വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News