HBD Mamukkoya: പിറന്നാൾ സമ്മാനമായി ജനാസ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ താരം മാമുക്കോയയ്ക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ.

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 04:59 PM IST
  • മാമുക്കോയയ്ക്ക് ഇന്ന് 75 മത്തെ പിറന്നാൾ
HBD Mamukkoya: പിറന്നാൾ സമ്മാനമായി ജനാസ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ താരം മാമുക്കോയയ്ക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ.  താരത്തിന്റെ ഹ്രസ്വചിത്രമായ 'ജനാസ'യുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. 

അണിയറ പ്രവർത്തകർ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിൽ ഗന്ധർവ്വൻ ഹാജി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.  സംവിധാനം നിർവഹിക്കുന്നത് നവാഗതനായ കിരൺ കാബ്രത്ത് ആണ്. 

Also Read: Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

ചിത്രത്തിൽ സരസ ബാലുശേരി, സിദ്ദീഖ് കൊടിയത്തൂർ, ജയരാജ് കോഴിക്കോട്, ഡൊമിനിക് ഡോം, ധനേഷ് ദാമോദർ, മാരാർ മംഗലത്ത്, സിൻസി, മെഹറിൻ,   റാമിൻ മുഹമ്മദ്, സിദ്ദീഖ് നല്ലളം, റിയാസ് വയനാട്, ഷിബി രാജ്, ബിജു ലാൽ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. 

ചിത്രം നിർമ്മിച്ചിരിക്കുന്നത് എൽ ബി എന്റർടൈൻമെന്റിസിനൊപ്പം ഡ്രീം മേക്കേഴ്സ് ക്ലബിന്റെ ബാനറിൽ കിരൺ കാബ്രത്ത്, സജിൻ വെന്നർവീട്ടിൽ, ഘനശ്യാം, റിയാസ് വയനാട്, സിജിൽ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Also Read: Shalu Menon ന്റെ മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ചിത്രത്തിന്റെ സംഗീത സവിധാനം നിർവഹിച്ചിരിക്കുന്നത് കള, ഇബിലീസ് എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോൺ വിൻസെന്റാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News