Premalu: റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എഡി; 'പ്രേമലു' ഫസ്റ്റ് ലുക്ക് പുറത്ത്

Premalu First Look Poster: നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 01:02 PM IST
  • ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
  • അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.
Premalu: റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എഡി; 'പ്രേമലു' ഫസ്റ്റ് ലുക്ക് പുറത്ത്

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ജനപ്രിയ സിനിമകൾ സംവിധാനം ചെയ്ത ഗിരിഷ് എ.ഡിയുടെ പുതിയ സിനിമയാണ് 'പ്രേമലു'. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്  പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, ക്യാമറ അജ്മൽ സാബു ,കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,

ALSO READ: അനീഷ് അൻവറിന്റെ ത്രില്ലർ ചിത്രം 'രാസ്ത' തീയേറ്റുകളിലേക്ക്; ജനുവരി 5ന് റിലീസ്

കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ,ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് ,  വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News