Farhan Akhtar's Toofan : തൂഫാന്റെ ട്രെയ്‌ലർ എത്തി; റിലീസ് ജൂലൈ 16 ന് തന്നെ

ചിത്രത്തിന്റെ ടീസറിൽ ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരുന്നതെങ്കിൽ ട്രൈലറിൽ അസീസ് അലി ബോക്സറുടെ ജീവിതമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 02:41 PM IST
  • യൂട്യൂബിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തത്.
  • ചിത്രം ആമസോൺ പ്രൈമിലാണ് എത്തുന്നത്.
  • ചിത്രം ജൂലൈ 16 ന് റിലീസ് ചെയ്യും.
  • ചിത്രത്തിന്റെ ടീസറിൽ ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരുന്നതെങ്കിൽ ട്രൈലറിൽ അസീസ് അലി ബോക്സറുടെ ജീവിതമാണ്.
Farhan Akhtar's Toofan : തൂഫാന്റെ ട്രെയ്‌ലർ എത്തി; റിലീസ് ജൂലൈ 16 ന് തന്നെ

Mumbai : ഫർഹാൻ അക്തറിന്റെ (Farhan Akthar) ഏറ്റവും പുതിയ ചിത്രം തൂഫാന്റെ (Toofan) ട്രെയ്‌ലർ പുറത്ത് വിട്ടു. യൂട്യൂബിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ്  ചെയ്തത്. ചിത്രം ആമസോൺ പ്രൈമിലാണ് എത്തുന്നത്. ചിത്രം ജൂലൈ 16 ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ടീസറിൽ (Teaser) ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരുന്നതെങ്കിൽ ട്രൈലറിൽ അസീസ് അലി ബോക്സറുടെ ജീവിതമാണ്.  അജ്ജു ഭായി എങ്ങനെ അസ്സീസ് അലി ബോക്സർ ആയെന്നും ട്രൈലെർ പറയുന്നു. ട്രൈലറിൽ അസീസ് അലിയുടെ ജീവിതവും ജയവും പ്രണയവും തോൽവിയും ഒക്കെ എത്തുന്നുണ്ട്.

ALSO READ: Farhan Akhtar ന്റെ തൂഫാൻ ജൂലൈ 16 ന് OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലെത്തുന്നു

ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമകൾ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

ALSO READ: Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി; ആകാംഷയോടെ പ്രേക്ഷകർ

ആദ്യം മെയ് 21 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയായിരുന്നു.  ചിത്രത്തിൻറെ റിലീസ് ഫർഹാൻ അക്തർ തന്നെയാണ് ട്വിറ്ററിലൂടെ (Twitter) അറിയിച്ചത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തെ സഹായിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതെന്നും അതിനാൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുന്നെവെന്നും ഫർഹാൻ അക്തർ മേയിൽ അറിയിച്ചിരുന്നു.

ALSO READ: Farhan Akhtar ന്റെ Toofaan മെയ് 21 ന് ആമസോൺ പ്രൈമിലെത്തും

ഡോങ്ഗ്രിയിൽ നിന്നുള്ള ഒരു ഗുണ്ടയായി ആണ് ഫര്ഹാന് എത്തുന്നത്. എന്നാൽ ബോക്സർ ആകാൻ തീരുമാനിക്കുന്നതോടെ ഫർഹാന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കാമുകിയായി എത്തുന്ന മൃണാലും ട്രെയ്‌നറായ പരേഷും എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News