Vijayakanth Passed Away: പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു.  ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 10:28 AM IST
  • ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു
  • ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം
Vijayakanth Passed Away: പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു.  ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 

Also Read: Actor Vijayakanth: തമിഴ് നടൻ വിജയകാന്ത് വീണ്ടും ആശുപത്രിയിൽ

71 വയസായിരുന്നു.  ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമാകുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.   കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ അത്ര സജീവമല്ലായിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്. 

Also Read: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് വൻ പുരോഗതി!

നേരത്തെ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ വിജയകാന്ത് ഒരാഴ്ച മുൻപ് ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്തിനെ ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News