Kochi : ഫഹദ് ഫാസിലിനെ (Fahadh Faasil) കേന്ദ്ര കഥപാത്രമാക്കി മഹേഷ് നാരായണ ഒരുക്കിയ മാലിക്കിന്റെ (Malik) രണ്ടാമത്തെ ഔദ്യോഗിക ടെയ്ലർ പുറത്തിറങ്ങി. ജൂലൈ 15ന് OTT റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറക്കിയിരിക്കുന്നത് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയാണ് (Amazon Prime Video).
കേരള ചരിത്രത്തിൽ മായാതെ നിൽക്കുന്ന കലാപങ്ങളെ ഓർമിപ്പിക്കും വിധം രംഗങ്ങൾ കോർത്തിണിക്കയാണ് മാലിക്കിന്റെ ട്രയ്ലർ. മതരാഷ്ട്രീയത്തിന്റെ മുതലെടുപ്പിൽ കേരളത്തിൽ ഉടലെടുത്ത കലാപങ്ങൾക്ക് സമാനമായി സാഹചര്യങ്ങളാണ് ട്രയ്ലറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ഇത് രണ്ടാം താവണയാണ് ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങുന്നത്, നേരത്തെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 25ന് ആദ്യ ട്രയ്ലർ പുറത്തിറങ്ങിയിരുന്നു. അന്ന് അന്റോ ജോസഫ് ഫിലിം കമ്പിനിയാണ് ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ട്രയ്ലർ അവതരിപ്പിച്ചത്. പിന്നീട് കോവിഡ് വ്യാപനം അതിരീക്ഷമായതോടെ ചിത്രം തിയറ്ററിന് പകരം ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതെ തുടർന്നാണ് ആമസോൺ പ്രൈം വീഡിയോ പുതിയ ട്രയ്ലർ പുറത്തിറക്കിയിരിക്കുന്നത്.
മാലിക്കിന്റെ ആദ്യത്തെ ട്രയ്ലർ
ഇവിടെ ഭരിക്കാനല്ല എന്റെ ജനത്തിനുവേണ്ടി നിലകൊള്ളാനാണ് എന്ന് കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ട്രയ്ലർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2020ൽ റിലീസ് ചെയ്യാൻ തിരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് 2021 മെയ് 13ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒപ്പം മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തിയതി മെയ് 13ന് നിശ്ചയിക്കുകയും ചെയ്തു.
ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരയണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്ക്. അതിൽ സി യു സൂണിന് മുമ്പ് തന്നെ മാലിക്കിന്റെ ചിത്രീകരണം അവസാനിച്ചിരുന്നു. മലയാളിത്തിൽ എണ്ണം പറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാലിക്ക്. 27 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്.
27 കോടി രൂപയാണ് മാലിക്കിന്റെ ബജറ്റ്. സിനിമക്കായി ഫഹദ് 20 കിലോ ഭാരം കുറച്ചിരുന്നു. കടലോര ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയാണ് അഭിനയിക്കുന്നത്.
ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചത്രത്തിനായി സാനു ജോൺ വർഗീസ് ക്യാമറയും, സുഷീൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...