Titanic Movie Remastered: അനശ്വര പ്രണയത്തിന്റെ 'ടൈറ്റാനിക്'; 4കെ 3ഡിയിൽ ജാക്കും റോസും വീണ്ടുെമെത്തുന്നു‌

Titanic Remastered Version: 25 വർഷത്തിന് ശേഷം ടൈറ്റാനിക് വീണ്ടും ബി​ഗ് സ്ക്രീനിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് ചെയ്താണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 12:49 PM IST
  • യേറ്റർ റിലീസിന്റെ 25 വർഷം പൂർത്തിയാക്കിയ ചിത്രം ഇതാ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
  • 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
  • 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് ചെയ്താണ് പടം പുറത്തിറക്കുന്നത്.
Titanic Movie Remastered: അനശ്വര പ്രണയത്തിന്റെ 'ടൈറ്റാനിക്'; 4കെ 3ഡിയിൽ ജാക്കും റോസും വീണ്ടുെമെത്തുന്നു‌

ലോകസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ടൈറ്റാനിക്. ഈ ചിത്രം കാണാത്തവരായി അധികം ആളുകൾ ഉണ്ടാകില്ല. ഹോളിവുഡ് ചിത്രങ്ങൾ‌ അധികം കാണാൻ താൽപര്യമില്ലാത്തവർ പോലും ടൈറ്റാനിക് കണ്ടിട്ടുണ്ടാകും. ഒരു എപിക് ചിത്രമാണിത്. 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്റർ റിലീസിന്റെ 25 വർഷം പൂർത്തിയാക്കിയ ചിത്രം ഇതാ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് ചെയ്താണ് പടം പുറത്തിറക്കുന്നത്. പുതിയ ട്രെയിലറും ടൈറ്റാനിക് ടീം പുറത്തിറക്കിയിട്ടുണ്ട്. 

ലോകസിനിമ കണ്ട മികച്ച പ്രണയകഥയും ദുരന്തക്കഥയുമാണ് ടൈറ്റാനിക്. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 10ന് റീമാസ്റ്റേർഡ് വേർഷൻ തിയേറ്ററുകളിലെത്തും. ജെയിംസ് കാമറൂണ്‍ ചിത്രം സംവിധാനം ചെയ്തത്. കഥയും തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം പ്രേക്ഷകരെ വളരെ വൈകാരികമായി തന്നെ സ്പർശിച്ചിരുന്നു. 1997ൽ റിലീസ് ചെയ്ത ചിത്രം അന്നുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തിരുന്നു. ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് ടൈറ്റാനിക്. 11 ഓസ്കര്‍ അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. 

Also Read: Neymar Movie: പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു; 'നെയ്മർ' മാർ‌ച്ചിലെത്തും; ഫസ്റ്റ് ലുക്ക്

 

ലിയോണാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്ലെറ്റ് എന്നിവരാണ് ജാക്കും റോസുമായി പ്രേക്ഷക ഹൃദയം കീഴടക്കിയത്. ബില്ലി സെയ്ൻ, കാതി ബെയ്റ്റ്സ്, ഫ്രാൻസെസ് ഫിഷർ, ​ഗ്ലോറിയ സ്റ്റുവർട്ട്, ബെർണാർഡ് ഹിൽ, ജോനാതൻ ഹൈഡ്, വിക്ടർ ​ഗാർബെർ, ബിൽ പാക്സ്റ്റൺ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News