Ennittum Neeyenne Arinjillallo: അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ ഒരു യാത്ര; 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' മാർച്ച് 22ന് തിയേറ്ററുകളിൽ

Malayalam Movie: ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ". മാതാ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 11:55 AM IST
  • ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് യാത്രയിൽ നിരവധി അപകടങ്ങൾ തരണം ചെയ്യുന്നു
  • ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു
  • തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്
Ennittum Neeyenne Arinjillallo: അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ ഒരു യാത്ര; 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' മാർച്ച് 22ന് തിയേറ്ററുകളിൽ

മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" എന്ന ചിത്രം മാർച്ച് 22ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മഞ്ഞ് മൂടിയ ഒരു രാത്രിയിൽ ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നു. തുടർന്ന് ഇതേ ബസിൽ യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നുണ്ട്. ഇയാളുടെ പ്രവൃത്തികളിൽ മുഴുവൻ ദുരൂഹതയാണ്.

ALSO READ: രസിപ്പിക്കാൻ സിജു വിൽസൺ; പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു

ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് യാത്രയിൽ നിരവധി അപകടങ്ങൾ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നു. നിർമാണം- എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി സി.

ALSO READ: ഇനി 'ഗലാട്ട' ദിനങ്ങൾ, ആവേശത്തിലെ പുതിയ ഗാനം പുറത്ത്; ചിത്രം ഏപ്രിൽ 11-ന് തീയേറ്ററുകളിലേക്ക്

ഛായാഗ്രഹണം- ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്- അരുൺ ആർ എസ്, ഗാനരചന- സനിൽകുമാർ വള്ളിക്കുന്നം, സംഗീതം- രാജ്മോഹൻ വെള്ളനാട്, ആലാപനം- നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ്- മാതാ ഫിലിംസ്, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News