G2 Movie: അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും; ഏറ്റവും പുതിയ അപ്ഡേറ്റുമായി ജി2

Emraan Hashmi: ടൈഗർ 3 എന്ന ചിത്രത്തിലെ അതിഗംഭീരമായ പ്രകടനത്തിന് ശേഷം ഇമ്രാൻ ഹാഷ്മി ജി2വിലേക്ക് എത്തുന്നതോടെ ചിത്രം ശ്രദ്ധയാകർഷിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 11:10 AM IST
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു
  • ജി2വിൽ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ
G2 Movie: അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും; ഏറ്റവും പുതിയ അപ്ഡേറ്റുമായി ജി2

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ജി2വിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ആവേശകരമായ ഈ സ്പൈ ഫ്രാഞ്ചൈസിലേക്ക് ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു. ഇമ്രാൻ ഹാഷ്മിയുടെ വരവോടെ ചിത്രം കൂടുതൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

ടൈഗർ 3 എന്ന ചിത്രത്തിലെ അതിഗംഭീരമായ പ്രകടനത്തിന് ശേഷം ഇമ്രാൻ ഹാഷ്മി ജി2വിലേക്ക് എത്തുന്നതോടെ ചിത്രം ശ്രദ്ധയാകർഷിക്കുകയാണ്. ഗൂഡാചാരി സൃഷ്ടിച്ച വമ്പൻ വിജയത്തിന് ശേഷം അദിവി ശേഷ് ഗൂഡാചാരി 2വിലേക്ക് എത്തുമ്പോൾ മികച്ചൊരു സിനിമാ അനുഭവം ആയിരിക്കും ജി2 നൽകുകയെന്നാണ് പ്രതീക്ഷ.

ALSO READ: ഹൈവോൾട്ടേജ് ഡാൻസുമായി പ്രഭുദേവയും വേദികയും : പേട്ടറാപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. ജി2വിൽ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇമ്രാൻ ഹാഷ്മി ചിത്രത്തിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ചിത്രത്തിന് പുതിയൊരു തലം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വരവോട് കൂടി തീർച്ചയായും സാധിക്കുമെന്നാണ് അദിവി ശേഷ് വ്യക്തമാക്കുന്നത്.

ജി2വിലേക്ക് ജോയിൻ ചെയ്യുന്നത് ഒരുപാട് ആവേശം നൽകുന്നു. ഗംഭീരമായ തിരക്കഥയുള്ള ചിത്രത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നാണ് ഇമ്രാൻ ഹാഷ്മി ചിത്രത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തിൽ നായികയായി ബനിത സന്ധു കൂടി എത്തുന്നതോടെ ജി2 എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിക്കുകയാണ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' ഫെബ്രുവരി 23ന് തിയേറ്ററുകളിലേക്ക്

പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എ കെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പിആർഒ- ശബരി.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News