Dunki Movie : എല്ലാവരും മിസ് ചെയ്യുന്ന ആ ബോളിവുഡ് ഇതാ; ഡങ്കിയിലെ ഗാനം പുറത്ത്

Dunki Movie Songs : പ്രീതത്തിന്റെ ഈണത്തിന് ശബ്ദം നൽകിയിരിക്കുന്നത് അർജിത് സിങ്ങാണ്  

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 03:37 PM IST
  • എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ രംഗങ്ങൾ കോർത്തിണിക്കി കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
  • ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും.
Dunki Movie : എല്ലാവരും മിസ് ചെയ്യുന്ന ആ ബോളിവുഡ് ഇതാ; ഡങ്കിയിലെ ഗാനം പുറത്ത്

ബോളിവുഡ് സിനിമ ആരാധകർ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം ഡങ്കി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ രംഗങ്ങൾ കോർത്തിണിക്കി കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. പ്രീതമാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അർജിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു വാക്ക് പാലിക്കാനുള്ള ഒരു സൈനികന്റെ യാത്രയുടെ ഹൃദയസ്പർശിയായ കഥയാണ് ഡങ്കിയുടേതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. 

ALSO READ : Turbo Movie: മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമ,'ടർബോ'യിലൂടെ രാജ് ബി ഷെട്ടി മലയാളത്തിലേക്ക്

പ്രീതം ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളിയായ സി.കെ മുരളീധരൻ ആണ് ഛായാ​ഗ്രഹണം. പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ പോലെ ഡങ്കിയും വമ്പൻ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും. ബോക്സ് ഓഫീസിൽ 1000 കോടി കടന്ന ചിത്രങ്ങളാണ് പഠാനും ജവാനും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News