King of Kotha:തിയേറ്ററുകളിൽ തീയാകാൻ ദുൽഖർ; 'കിംഗ് ഓഫ് കൊത്ത'യുടെ റിലീസ് തീയതി പുറത്ത്

King of Kotha release date: കേരളത്തിലും പുറത്തുമായി ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 05:58 PM IST
  • കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക.
  • ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്.
  • 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിൽ ഫെബ്രുവരിയിലാണ് അവസാനിച്ചത്.
King of Kotha:തിയേറ്ററുകളിൽ തീയാകാൻ ദുൽഖർ; 'കിംഗ് ഓഫ് കൊത്ത'യുടെ റിലീസ് തീയതി പുറത്ത്

മോളിവുഡ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 

മാസ് ആക്ഷൻ എന്റർടെയ്‌നറായ ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് തീയതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തിൽ ആയിരത്തിലധികം സ്‌ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. മലയാളത്തിന്റെ ഹിറ്റ് മേക്കറായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. 95  ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിൽ ഫെബ്രുവരിയിലാണ് അവസാനിച്ചത്. ഏറെ വെല്ലുവിളികൾ നേരിട്ടാണ് കിം​ഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ദുൽഖർ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ALSO READ: തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് ധനുഷ്; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി

സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്ന പീപ്പിൾ ഓഫ് കൊത്ത എന്ന വീഡിയോ അടുത്തിടെ അണിയറ പ്രവ‍ർത്തകർ പുറത്തുവിട്ടിരുന്നു. പാ രഞ്ജിത്തിൻറെ സരപ്പെട്ട പരമ്പര ചിത്രത്തിലെ ഡാൻസിംഗ് റോസ് എന്ന വേഷത്തിനെ അവതരിപ്പിച്ച ഷബീർ ചിത്രത്തിൽ കണ്ണൻ എന്ന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ് താരം പ്രസന്ന ഷാഹുൽ ഹസൻ എന്ന റോളിൽ എത്തുമ്പോൾ താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തുന്നു. മഞ്ജു എന്ന കഥാപാത്രമായി നൈല ഉഷയും രഞ്ജിത്ത് എന്ന വേഷത്തിൽ ചെമ്പൻ വിനോദും ചിത്രത്തിലുണ്ട്. സുരേഷ് ​ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ടോണി എന്ന വേഷത്തിൽ എത്തുമ്പോൾ ഷമ്മി തിലകൻ രവി എന്ന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ദുൽഖറിന്റെ അച്ഛനായാണ് ഷമ്മി തിലകൻ വേഷമിടുന്നത്. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News