Kurup on Netflix | നെറ്റ്ഫ്ലിക്സിൽ നിശബദ്നായി 'കുറുപ്പ്' എത്തി; തൊട്ടുപിന്നാലെ ടെലിഗ്രാമിൽ വ്യാജനും

കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 10:08 AM IST
  • റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന വേളയിൽ ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' നെറ്റ്ഫ്ലിക്സിൽ.
  • യാതൊരുവിധ പ്രഖ്യാപനവും നടത്താതെ തീർത്തും അപ്രതീക്ഷിതമായി ആണ് കുറുപ്പ് നെറ്റ്ഫ്ലിക്സിൽ എത്തിയത്.
  • കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
Kurup on Netflix | നെറ്റ്ഫ്ലിക്സിൽ നിശബദ്നായി 'കുറുപ്പ്' എത്തി; തൊട്ടുപിന്നാലെ ടെലിഗ്രാമിൽ വ്യാജനും

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം 'കുറുപ്പ്' (Kurup)‌ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) പ്രദർശനം ആരംഭിച്ചു. 80 കോടിയിലധികം വേൾഡ്​ വൈഡ്​ കളക്ഷനുമായി (WorldWide Collection) കുതിക്കുന്ന കുറുപ്പ് ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സർപ്രൈസായിട്ട് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. സിനിമ എത്തിയതിന് പിന്നാലെ തന്നെ ടെലി​ഗ്രാമിൽ (Telegram) വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടു. 

കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം റിലീസായി അഞ്ച് ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടാൻ കുറുപ്പിന് കഴിഞ്ഞു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചു.

Also Read: മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.  35 കോടി ബജറ്റിൽ ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ഡയറക്ടറ്റ് ഒടിടി റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇത്രയും വലിയ കളക്ഷൻ കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാള സിനിമക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്.

Also Read: Kurup Movie | 100 കോടി ലക്ഷ്യം വെച്ച് കുറുപ്പിന്റെ ജൈത്രയാത്ര തുടരുന്നു, ചിത്രത്തിലെ വിവിധ ലുക്കകൾ പങ്കുവെച്ച് ദുൽഖർ സൽമാൻ   

ശോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. 

ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് (Kurup) പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് (Banglan) ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് (Vivek Harshan) എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അതേസമയം കുറുപ്പിന്റെ രണ്ടാം ഭാ​ഗമുണ്ടായേക്കുമെന്ന (Sequel) സൂചന നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടെയ്ൽ എൻഡിൽ പ്രത്യക്ഷപ്പെട്ട അലക്സാണ്ടറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News