ആദ്യ 15 മിനിറ്റ് ഇഷ്ടമല്ല; സിനിമ വിജയമോ പരാജയമോ എന്നല്ല, വിഷയം വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം-അഖിൽ മാരാർ ഫേസ്ബുക്കിൽ

എന്റെ സിനിമ വിജയമോ പരാജയമോ എന്നതല്ല അതിൽ പറഞ്ഞ കാര്യങ്ങൾ വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം

Written by - Zee Malayalam News Desk | Last Updated : May 13, 2022, 11:00 AM IST
  • സിനിമ വിജയമോ പരാജയമോ എന്നതല്ല കാര്യങ്ങൾ വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം
  • ജോജു അവതരിപ്പിച്ച ശങ്കർ കേരളത്തിൽ രാഷ്ട്രീയക്കാർ മൂലം ജീവിതം നഷ്ട്ടപ്പെട്ട നിരവധി മുഖങ്ങളിൽ ഒന്ന്
  • ഒരു എപ്പിസോഡിക്കൽ കാരിക്കേച്ചർ മൂവി ആണ് താത്വിക അവലോകനം
ആദ്യ 15 മിനിറ്റ് ഇഷ്ടമല്ല; സിനിമ വിജയമോ പരാജയമോ എന്നല്ല,  വിഷയം വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം-അഖിൽ മാരാർ ഫേസ്ബുക്കിൽ

ഒരു  താത്വിക അവലോകനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിൻറെ സംവിധായകൻ അഖിൽ മാരാർ. തിരക്കഥ എഴുതുമ്പോൾ താൻ ഒറ്റ കാര്യം മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എത്ര മനോഹരമായ കഥ ആയാലും ജനം കാണും ആസ്വദിക്കും മറക്കും. എന്നാൽ എന്ത് കൊണ്ട് സന്ദേശം എന്ന സിനിമ ഇന്നും ജനങ്ങളുടെ ചർച്ചയിൽ വരുന്നു..ആ ചിന്ത ആണ്..2 തിരഞ്ഞെടുപ്പുകൾ വരാൻ പോകുന്ന കേരളത്തിൽ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എഴുതാം എന്ന് എന്നെ പ്രേരിപ്പിച്ച ഘടകം എന്ന് അഖിൽ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്റെ സിനിമ വിജയമോ പരാജയമോ എന്നതല്ല അതിൽ പറഞ്ഞ കാര്യങ്ങൾ വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം എന്നും അഖിലിൻറെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻറെ പൂർണ രൂപം

2019 ഇൽ സിനിമയ്ക്ക് തിരക്കഥ എഴുതുമ്പോൾ ഞാൻ ഒറ്റ കാര്യം മാത്രമേ ചിന്തിച്ചിരുന്നുള്ളൂ...എത്ര മനോഹരമായ കഥ ആയാലും ജനം കാണും ആസ്വദിക്കും മറക്കും..
എന്നാൽ എന്ത് കൊണ്ട് സന്ദേശം എന്ന സിനിമ ഇന്നും ജനങ്ങളുടെ ചർച്ചയിൽ വരുന്നു..ആ ചിന്ത ആണ്..2 തിരഞ്ഞെടുപ്പുകൾ വരാൻ പോകുന്ന കേരളത്തിൽ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എഴുതാം എന്ന് എന്നെ പ്രേരിപ്പിച്ച ഘടകം..

എന്റെ സിനിമ വിജയമോ പരാജയമോ എന്നതല്ല അതിൽ പറഞ്ഞ കാര്യങ്ങൾ വരും വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറയണം.. ആരെങ്കിലും എപ്പോഴെങ്കിലും അതിലെ ഏതെങ്കിലും എപ്പിസോഡുകൾ ഓർക്കണം...അത് കൊണ്ട് തന്നെ നമുക്ക് മുന്നിൽ ഉള്ള വിഷയങ്ങളെ ഒരു ട്രോൾ രൂപേണ ആസ്വദിക്കാവുന്ന ചിന്തിപ്പിക്കുന്ന ഒരു ചിത്രം..
ഇതിൽ കഥയ്ക്ക് ശക്തമായ പിന് ബലം വേണ്ട..എന്തെന്നാൽ ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ ചുറ്റും ഉണ്ട്..

താത്വികത്തിലെ ജോജു അവതരിപ്പിച്ച ശങ്കർ കേരളത്തിൽ രാഷ്ട്രീയക്കാർ മൂലം ജീവിതം നഷ്ട്ടപ്പെട്ട നിരവധി മുഖങ്ങളിൽ ഒന്ന് മാത്രം..അത് കൊണ്ട് തന്നെ അയാളുടെ ജീവിതം, പ്രതിസന്ധി,തകർച്ച,തിരിച്ചു വരവ്,പ്രതികാരം തീർക്കൽ ഇത്തരം ക്ളീഷേകൾക്ക് ഒന്നും പ്രാധാന്യം കൊടുത്തിട്ടില്ല..

വെറും സർഫസിലൂടെ മാത്രം കഥാപാത്രങ്ങളെ ഒരു കാരിക്കേച്ചർ രൂപേണ അവതരിപ്പിച്ച ഒരു എപ്പിസോഡിക്കൽ കാരിക്കേച്ചർ മൂവി ആണ് താത്വിക അവലോകനം...
കോവിഡ് സമയത്തെ ഷൂട്ടും..30 ദിവസത്തിനുള്ളിൽ അതും 40 ദിവസം ചാർട്ട് ചെയ്ത ഒരു സിനിമ...70% out door ഷൂട്ട് ചെയ്ത സിനിമയ്ക്ക് നിരവധി പോരായ്മകൾ ഉണ്ട്..
പലരുടെയും താൽപ്പര്യം സംരക്ഷിക്കാൻ ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്ന് നിശ്ശബ്ദൻ ആവേണ്ടി വന്നിട്ടുണ്ട്..

ഷൂട്ട് ചെയ്ത 19 ക്ലിപ്പുകൾ മെമ്മറി കാർഡ് ഇറർ ആയി നഷ്ട്ടപെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്..ആദ്യ സിനിമ ചിത്രീകരിക്കുമ്പോൾ ഉണ്ടായിട്ടുള്ള പോരായ്മകൾ ആയി അതിനെ കാണുക...
അത് പോലെ ഇടത് അനുകൂലികൾ സിനിമക്കെതിരെ ഉറഞ്ഞു തുള്ളുന്നത് അവരുടെ രാഷ്ട്രീയ അന്ധത മാത്രം..എല്ലാവരെയും പരിഹസിച്ച ജനങ്ങൾക്ക് ചിന്തിക്കാൻ അവസരം കൊടുക്കുന്ന ചിത്രമാണ് താത്വികം..

ഞാൻ രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്നോ രാഷ്ട്രീയം വേണ്ടെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല...ഓരോ മണ്ഡലത്തിലും ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക..
തൃക്കാക്കരയിലെ വോട്ടർമാർ തീർച്ചയായും സിനിമ കാണുക...സിനിമ ആമസോണിൽ റിലീസ് ആയ ശേഷം നിരവധി മെസ്സേജുകളും ഫോണ് കോളുകളും വരുന്നുണ്ട്..
സ്നേഹിച്ചവർക്കും പിന്തുണച്ചവർക്കും വിമര്ശിച്ചവർക്കും ഒരായിരം സ്നേഹം..

കാണാത്തവർ കാണുക..ആദ്യത്തെ 15 മിനിറ്റ് എനിക്കും ഇഷ്ടമല്ല..പൂർണമായും കാണുക..അഭിപ്രായങ്ങൾ അറിയിക്കുക..

നന്ദി..

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News