Viral Photos | വിടർന്ന പുഞ്ചിരിയോടെ കാവ്യ; കട്ട താടി ലുക്കിൽ ദിലീപ്; ഇനി സന്തോഷത്തിന്റെ നാളുകളോ?

വിടർന്ന പുഞ്ചിരിയോടെ ജിമിക്കി അണിഞ്ഞ് പിങ്ക് ചുരിദാറിൽ കാവ്യയെ കണ്ടതോടെയാണ് ഫോട്ടോ വൈറലായി മാറിയത്

Written by - ഹരികൃഷ്ണൻ | Edited by - Akshaya PM | Last Updated : Aug 2, 2022, 05:55 PM IST
  • ദിലീപുമായി പൊതുപരിപാടികളിലാണ് ഇപ്പോൾ മലയാളികൾ കാവ്യയെ കാണാറുള്ളത്
  • ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്ര സന്തോഷത്തോടെ കാവ്യയെ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്
  • മഹാലക്ഷ്‌മിയുടെ ചിത്രങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
Viral Photos | വിടർന്ന പുഞ്ചിരിയോടെ കാവ്യ; കട്ട താടി ലുക്കിൽ ദിലീപ്; ഇനി സന്തോഷത്തിന്റെ നാളുകളോ?

പണ്ടു മുതൽ തന്നെ ദിലീപും കാവ്യയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ്‌. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യയും ദിലീപും കല്യാണം കഴിച്ചതും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. വിവാഹത്തിന് ശേഷം കാവ്യാ പിന്നീട് സിനിമാലോകത്ത് നിന്ന് വിട പറയുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്‌മിയും മീനാക്ഷിയെയും നോക്കി കാവ്യാ വീട്ടിൽ തന്നെയാണ്. ദിലീപുമായി പൊതുപരിപാടികളിലാണ് ഇപ്പോൾ മലയാളികൾ കാവ്യയെ കാണാറുള്ളത്. 

മഹാലക്ഷ്‌മിയുടെ ചിത്രങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും അധികം സംസാര വിഷയവുമാകുന്നത് ദിലീപും കാവ്യയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് .ചുവന്ന ഷർട്ടിൽ കട്ടത്താടി ലുക്കിൽ ദിലീപ്. ദിലീപിന്റെ മുഘത് സന്തോഷമുണ്ട്. എന്നാൽ ഫോട്ടോ വൈറലാകാനുള്ള കാരണം കാവ്യാ തന്നെയാണ്. വിടർന്ന പുഞ്ചിരിയോടെ ജിമിക്കി അണിഞ്ഞ് പിങ്ക് ചുരിദാറിൽ കാവ്യയെ കണ്ടതോടെയാണ് ഫോട്ടോ വൈറലായി മാറിയത്. ദിലീപിന്റെ പുതിയ ചിത്രമായ "വോയ്‌സ് ഓഫ് സത്യനാഥന്" വേണ്ടിയാണോ ഈ ലൂക്ക് എന്നാണ് ചോദ്യം.  എന്നാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് കാവ്യയുടെ ചിരി തന്നെ. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്ര സന്തോഷത്തോടെ കാവ്യയെ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.

file

കാവ്യ അന്ന് പറഞ്ഞ ഒരു വാചകം ഇപ്പോൾ പ്രേക്ഷകരും ഓർക്കുകയാണ്. "ചെയ്യാത്ത തെറ്റിനാണ് താന്‍ ക്രൂശിക്കപ്പെടുന്നത്. ഒരുനാള്‍ സത്യം പുറത്തുവരും. ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്ന് ദിലീപേട്ടൻ പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് ജീവിതത്തില്‍ അരങ്ങേറിയത്. എല്ലാം തുറന്നുപറയാനാവുന്ന ഒരു ദിവസം വരുമെന്നും ആ ദിവസത്തിനായി താനും കാത്തിരിക്കുകയാണ്". ഇതാണ് കാവ്യയുടെ വാക്കുകൾ. എന്തായാലും ഇതുപോലെ സന്തോഷത്തോടെ കാവ്യയെ കാണാനാണ് ഞങ്ങൾക്ക് ആഗ്രഹമെന്ന് കമന്റുകൾ വരുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News